മോട്ടോറോളയിൽ നിന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഹാൻഡ്സെറ്റായ മോട്ടോ Z2 പ്ലേ ഉടൻ ചൈനീസ് വിപണിയിലെത്തുമെന്നു സൂചനകൾ.ഫുൾ HD റിസല്യൂഷനുള്ള 5.5 ഇഞ്ച് OLED ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിനു ള്ളത്. പുതിയ ക്വാൾകോം സ്നാപ്ഡ്രാഗൺ 626 ചിപ്സെറ്റ് കരുത്തുപകരുന്ന ഈ സ്മാർട്ട്ഫോൺ വ്യപണിയിൽ ശ്രദ്ധ നേടുമെന്നാണ് കരുതുന്നത്.
4 ജിബി റാമിനൊപ്പം 64 ജിബി സ്റ്റോറേജ് ഉൾപ്പെടുത്തിയെത്തുന്ന ഈ സ്മാർട്ട്ഫോണിൽ മോട്ടോ മോഡുകളുടെ ആഡ്-ഓണുകൾക്ക് പിന്തുണയുണ്ട്. ബാറ്ററിയുടെ കാര്യത്തിൽ ഏറെ പ്രതീക്ഷയ്ക്കു വകനൽകാതെയാണ് മോട്ടോ Z2 പ്ലേ എത്തുക. ഈ ഫോണിന് മുൻഗാമിയായ മോഡലിലെ 3510 എം.എ.എച്ച് ബാറ്ററി ഒഴിവാക്കി 2820 എം.എ.എച്ച് ബാറ്ററിയുമായാണ് ഈ ഫോൺ വിപണിയിലെത്തുക.
4 ജി VoLTE പിന്തുണയോടെയെത്തുന്ന ഈ ക്യാമറയിൽ ഒരു 5 മെഗാപിക്സൽ സെൽഫി ഷൂട്ടറാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷോടു കൂടിയ 12 മെഗാപിക്സൽ വ്യക്തത നൽകുന്ന പിൻ ക്യാമറ ഉൾപ്പെടുത്തി XT1710-08 എന്ന മോഡൽ നമ്പറോടെ എത്തുന്ന ഈ സ്മാർട്ട്ഫോൺ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വരുന്ന ആഴ്ചകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.