14 ദിവസ്സത്തെ ബാറ്ററി ലൈഫിൽ Moto Watch 100 പുറത്തിറക്കി

Updated on 18-Nov-2021
HIGHLIGHTS

മോട്ടോയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

Moto Watch 100 ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

മോട്ടോയുടെ പുതിയ വാച്ചുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Moto Watch 100 ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ വാച്ചുകൾക്ക് ഒരുപാടു മികച്ച ഫീച്ചറുകൾ നൽകിയിരിക്കുന്നു .അതിൽ എടുത്ത് പറയേണ്ട ഒന്നാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ .കാരണം ഈ വാച്ചുകൾ MotoOSഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .

വ്യായാമങ്ങൾ ചെയ്യുന്നവർക്ക് ഒരുപാടു മികച്ച ഫീച്ചറുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതും എടുത്തുപറയേണ്ട ഒന്നാണ് .SpO2 സെൻസറുകൾ ,Blood Oxygen ലെവൽ ട്രാക്കിങ് ,അതുപോലെ തന്നെ 26 സ്പോർട്സ് മോഡുകൾ എന്നിങ്ങനെ എല്ലാ ഓപ്‌ഷനുകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് Moto Watch 100 വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് 

ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് വരുകയാണെങ്കിൽ ഈ Moto Watch 100 വാച്ചുകൾക്ക് MotoOS ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെയും കൂടാതെ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഒരേപോലെ ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് വാച്ച് കൂടിയാണ് Moto Watch 100 മോഡലുകൾ .

ഇതിൽ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .Moto Watch 100 മോഡലുകൾക്ക് 14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ ഇതിന്റെ വില വരുന്നത് $99.99 USD ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം Rs 7,400 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :