പൂർണ്ണ മെറ്റാലിക്ക് ഡിസൈനോടെ രണ്ടു വേരിയന്റുകളിൽ മോട്ടോ ജി 5 എസ് എത്തും
മോട്ടോറോളയിൽ നിന്നും ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സ്മാർട്ട് ഫോൺ; മോട്ടോ ജി 5 എസിന്റെ വിവരങ്ങൾ പുറത്ത് വന്നു. പ്രഖ്യാപനത്തിനു മുൻപേ മോട്ടോ G5 ന്റെ വിവരങ്ങൾ ചോർന്നത് പോലെ ലെനോവൊയിൽ നിന്നും വരാൻപോകുന്ന മോട്ടോ ജി 5 എസ് എന്ന പുത്തൻ സ്മാർട്ട് ഫോണിന്റെ വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു.
മോട്ടോ G5S ഒരു 5.2 ഇഞ്ച് ഫുൾ HD ഡിസ്പ്ലെ ഉപയോഗിക്കുമെന്നും ഇതിന്റെ ഉയർന്ന വേരിയന്റായ മോട്ടോ G5S പ്ലസ് 5.5 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയോടെയാകും എത്തുകയെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത . മുൻനിര മോട്ടോ G5 ഫോണിന്റെ മുൻവശത്തിനു സമാനമായി തോന്നുന്ന മോട്ടോ ജി 5 എസ് ഒരു വിരലടയാള സ്കാനർ ഉൾപ്പെടുത്തിയ ഒരു ജെസ്റ്റർ -അടിസ്ഥാന ഹോം ബട്ടൺ പിടിപ്പിച്ചാകും വിപണിയിലെത്തുക.
പുറത്തായ ചിത്രങ്ങളിൽ കാണുന്ന ഒരു ഫ്രണ്ട് എൽഇഡി ഫ്ലാഷ് പുതിയ ഫോണിന്റെ രൂപകല്പനയിൽ കാര്യമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. മോട്ടോ G5 ,മോട്ടോ G5 പ്ലസ് ഫോണുകളിൽ കാണുന്നത് പോലുള്ള അലൂമിനിയം പിൻകവർ ഒഴിവാക്കി ഒരു പൂർണ്ണ മെറ്റാലിക്ക് ഡിസൈനോടെയാകും ജി 5 എസ് എത്തുക. ഈ രണ്ട് മോട്ടോ ഫോണുകളെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം അനുഭവമായിരിക്കും മോട്ടോ ജി 5 എസ് നൽകുന്നതെന്നു ഈ രൂപകൽപ്പനാ വ്യത്യാസം വ്യക്തമാക്കുന്നു.