MOTO G13 DISCOUNT: Moto G13ന് ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഡിസ്‌കൗണ്ടിൽ ലഭിക്കും

MOTO G13 DISCOUNT: Moto G13ന് ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഡിസ്‌കൗണ്ടിൽ ലഭിക്കും
HIGHLIGHTS

Moto G13 ഫ്ലിപ്കാർട്ടിൽ 28% ഡിസ്‌കൗണ്ടിൽ ലഭ്യമാണ്

പഴയ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌താൽ 8,850 രൂപ വരെ കിഴിവ് ലഭിക്കും

Moto G13ന് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകളിൽ 5% ക്യാഷ്ബാക്ക് ലഭിക്കും

ബജറ്റ് വിലയിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങണമെങ്കിൽ മോട്ടറോള G13ന്റെ ഈ ഫ്ലിപ്പ്കാർട്ട് ഡീൽ ശ്രദ്ധിക്കൂ. ഈ സ്മാർട്ട്ഫോണിന്റെ ചില വിശദാംശങ്ങൾ നോക്കാം. ഹീലിയോ ജി85 പ്രൊസസറാണ് മോട്ടോ ജി13ൽ സജ്ജീകരിച്ചിരിക്കുന്നത്. 50MP + 2MP + 2MP, 8MP ഫ്രണ്ട് ക്യാമറ എന്നിവയുടെ ശ്രദ്ധേയമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് സ്മാർട്ട്‌ഫോൺ വരുന്നത്. ലാവെൻഡർ ബ്ലൂ, മാറ്റ് ചാർക്കോൾ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഇത് വാങ്ങാം.

ഫ്ലിപ്കാർട്ടിൽ Moto G13 ന്റെ യഥാർത്ഥ വില 13,999 രൂപയാണ്. എന്നാൽ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ലഭ്യമായ ഓഫറിന് ശേഷം ഇത് വെറും 9,999 രൂപയ്ക്ക് വാങ്ങാം. ഈ കിഴിവിലൂടെ നിങ്ങൾക്ക് നേരിട്ട് 4,000 രൂപ ലാഭം ലഭിക്കും. 

Moto G13 എക്സ്ചേഞ്ച് ഡീൽ

പഴയ സ്മാർട്ട്‌ഫോൺ 8,850 രൂപ വരെ കിഴിവിൽ എക്‌സ്‌ചേഞ്ച് ചെയ്യാവുന്ന ഒരു എക്‌സ്‌ചേഞ്ച് ഡീലും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ കിഴിവ് നിങ്ങളുടെ പഴയ ഡിവൈസിന്റെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു.

Moto G13 ബാങ്ക് ഓഫറുകൾ

ഇതുകൂടാതെ, ഇ-കൊമേഴ്‌സ് സൈറ്റ് മോട്ടോ ജി 13 ന് ബാങ്ക് ഓഫറുകളും നൽകിയിട്ടുണ്ട്, അതിന്റെ സഹായത്തോടെ അതിന്റെ വില ഇനിയും കുറയ്ക്കാനാകും. ഇവിടെ നിങ്ങൾക്ക് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകളിൽ 5% ക്യാഷ്ബാക്ക് ലഭിക്കും.

Moto G13 സ്‌പെസിഫിക്കേഷൻസ് 

മോട്ടോ ജി13 സ്മാർട്ട്ഫോണിൽ 576Hz ടച്ച് സാമ്പിൾ റേറ്റും 89.47 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. LCD സ്‌ക്രീൻ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റാണുള്ളത്. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും ഈ ഡിസ്പ്ലെയിൽ കമ്പനി നൽകിയിട്ടുണ്ട്. 
മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ് മോട്ടോ ജി13 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 

4 ജിബി LPDDR4x റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും സ്മാർട്ട്ഫോണിലുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും മോട്ടോ ജി13യിലുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി13 പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ഒഎസുള്ള സ്മാർട്ട്ഫോണുകളാണ് ഈ വില വിഭാഗത്തിൽ ഇപ്പോഴും ലോഞ്ച് ചെയ്യുന്നത് എന്നതിനാൽ തന്നെ മോട്ടോറോളയുടെ പുതിയ ഡിവൈസ് ശ്രദ്ധ നേടുന്നു. 

മോട്ടോ ജി13 സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ യൂണിറ്റുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയാണ് ഫോണിൽ മോട്ടോറോള നൽകിയിട്ടുള്ളത്. 5,000mAh ബാറ്ററിയാണ് മോട്ടോ ജി13 സ്മാർട്ട്ഫോണിലുള്ളത്.

Nisana Nazeer
Digit.in
Logo
Digit.in
Logo