ഫിംഗർപ്രിന്റ് സ്കാനറും നൗഗട്ടുമായി മോട്ടോ ഇ 4

ഫിംഗർപ്രിന്റ് സ്കാനറും നൗഗട്ടുമായി മോട്ടോ ഇ 4
HIGHLIGHTS

രണ്ടു വ്യത്യസ്ത പ്രോസസർ വേർഷനുകളിൽ മോട്ടോ ഇ 4 എത്തുന്നത് മോട്ടോ ഇ 3 യുടെ പിൻഗാമിയായി

മോട്ടൊറോളയിൽ നിന്നുള്ള മറ്റൊരു സ്മാർട്ട്ഫോൺ; മോട്ടോ ഇ 4 വിപണിയിലെത്തി. മോട്ടോ ഇ 3 എന്ന ബജറ്റ് സ്മാർട്ട് ഫോണിന്റെ പിൻഗാമിയായാണ് മോട്ടോ ഇ 4 അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും  ഇ 4 ,  ഇ 4 പ്ലസ് എന്നീ  രണ്ടു വേരിയന്റുകളിൽ ലഭ്യമാകുന്ന ഈ ഫോൺ 2 ജിബി റാം ഉൾപ്പെടുത്തിയാണ് എത്തിയിരിക്കുന്നത്.

ഒരു വേർഷൻ 1.4 GHz വേഗത നൽകുന്ന സ്നാപ്ഡ്രാഗൺ  425 SoC പ്രോസസറോടെ എത്തുമ്പോൾ മറ്റേതൊരു 1.4 GHz സ്നാപ്ഡ്രാഗൺ 427 SoC പിടിപ്പിച്ചാണെത്തുന്നത്. ആൻഡ്രോയിഡ് 7.1 നൗഗട്ടിൽ പ്രവർത്തിക്കുന്ന ഈ ഫോൺ ആകർഷകമായ മെറ്റൽ ബോഡി രൂപകൽപ്പനയോടെയാണെത്തിയിരിക്കുന്നത്. 

എൽ.ഇ.ഡി ഫ്ളാഷോടു കൂടിയ 8 എംപി ക്യാമറയും, പുതിയ തരം  മോട്ടറോള സ്മാർട്ട്ഫോണുകളിൽ ദൃശ്യമാകുന്ന ക്യാമറ ബംപും ഈ ഫോണിൽ  നിങ്ങൾക്ക് കാണാം. എൽ.ഇ.ഡി ഫ്ളാഷോടു കൂടിയ 5 മെഗാപിക്സൽ പ്രൈമറി ക്യാമറയും  5 ഇഞ്ച് എച്ച്ഡി ഡിസ്പ്ളേയുള്ള ഈ ഫോണിലുണ്ട്. ഡിസ്പ്ലേയ്ക്ക് താഴെയുള്ള വിരലടയാള സ്കാനർ കൂടുതൽ സുരക്ഷയ്ക്കുള്ള  വഴിയൊരുക്കുന്നു. 2800 എം.എ.എച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോണിന് $ 129.99 (ഏകദേശം 8380 രൂപ ) അല്ലെങ്കിൽ € 149 (10,750 രൂപ) ആണ് വില പ്രതീക്ഷിക്കുന്നത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo