മോട്ടോറോളയുടെ സി ശ്രേണിയിലെ മറ്റൊരു മികച്ച ഫോൺ 'മോട്ടോ സി പ്ലസ്' വിപണിയിലെത്തി.4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയോടെയാണ് ഫോൺ ഉപഭോക്താക്കളിലെത്തുന്നത്
എൻട്രി ലെവൽ ഫോണായ മോട്ടോ സിയുടെ ഉയർന്ന സവിശേഷതകളോടെയുള്ള മോഡൽ ; 'മോട്ടോ സി പ്ലസ്' മോട്ടോറോള വിപണിയിലെത്തിച്ചു . 1280 x 720 പിക്സൽ റെസലൂഷനുള്ള 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയാണ് ഫോണിനുള്ളത്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണിന് ക്വാഡ് കോർ മീഡിയടെക് പ്രോസസർ ആണ് കരുത്ത് പകരുന്നത്.
4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയിൽ വിപണിയിലെത്തിയ ഫോണിന് എൽ. ഇ. ഡി. ഫ്ളാഷുള്ള 8 എം.പി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും,എൽ. ഇ. ഡി. ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട്.
ആൻഡ്രോയിഡ് 7.0 നൗഗട്ട് പതിപ്പിലാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. 4 ജി എൽടിഇ, വോൾട്ട് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള ഈ ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിന് 119 യൂറോ അതായത് ഏകദേശം 8000 രൂപയോളമാണ് വില.മോട്ടോ സി പോലെ മെറ്റാലിക് ചെറി,പേൾ വൈറ്റ്, ഫൈൻ ഗോൾഡ്, സ്റ്റാറി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോണും വാങ്ങാനാകും.