മോട്ടോ 360 സ്പോർട് സ്മാർട്ട് വാച്ച്
ആരോഗ്യ സംബന്ധമായ വിവരങ്ങൾ ഇനി നിങ്ങളുടെ സ്വന്തം കയ്യിൽത്തന്നെ
പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ മോട്ടോറോളയിൽ നിന്നുള്ള മോട്ടോ 360 സ്മാർട്ട് വാച്ച് കാഴ്ചയിലും ഉപയോഗത്തിനും ഏറെ മികച്ചതാണ്. മികച്ച മൈക്രോ ഫോണും ഇതിന്റെ പ്രത്യേകതകളാണ്. പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ വാച്ചുകൾ വിപണിയിലുണ്ട്. 300-400mAh ബാറ്ററി. 1.5 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം സ്‌നാപ്ഡ്രാഗൺ 400 ചിപ്പ് മികച്ച പ്രകടനം ഉറപ്പുതരുന്നു. 4ജിബി ഇന്റേണൽ മെമ്മറിയും 512 എംബി റാമും ഉണ്ട്. ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റിയും ലഭ്യമാണ്. ആക്റ്റിവിറ്റി ട്രാക്കർ ഉൾക്കൊള്ളിച്ചിരിക്കുന്നത് നിങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അപ്പപ്പോഴുള്ള വിവരങ്ങൾ ലഭ്യമാക്കും. അപ്റ്റുഡേറ്റായി ആരോഗ്യ സംബന്ധമായ വിവരങ്ങൾ നോട്ടിഫിക്കേഷൻ രൂപത്തിൽ ലഭ്യമാക്കുന്നതിനു പുറമേ വാച്ച് ഉപയോഗിച്ചതിനു ശേഷം നിങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ ഉണ്ടായ മാറ്റങ്ങൾ അറിയിച്ചുകൊണ്ട് ഓരോ ആഴ്ചയിലും ഇമെയ്ല്‍ അലർട്ടും ലഭ്യമാക്കുന്നു.ഈ സ്മാർട്ട് വാച്ചിന്റെ വില 13,288 – Rs. 15,625 രൂപവരെയാണ് .