മോട്ടോറോള പുറത്തിറക്കുന്ന പുതിയ വാട്ടർ -ഡസ്ട് റെസിസ്റ്റന്റ് സ്മാർട്ട്ഫോണിൽ 4 ജിബി റാമും, 5.5 ഇഞ്ച് ഡിസ്പ്ളേയും
മോട്ടോറോള ഉടൻ വിപണിയിലെത്തിക്കുമെന്നു കരുതുന്ന മോട്ടോ എക്സ് (2017) എന്ന സ്മാർട്ട് ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈനയിൽ നിന്നും പുറത്ത് വന്നു. മോട്ടോ എക്സ് 4 (Moto X4) എന്ന പേരിൽ ഉപഭോക്താക്കളിലേക്കെത്തുമെന്നു പ്രതീക്ഷിക്കുന്ന ഫോണിൽ ഈയിടെ പുറത്തിറങ്ങിയ ക്വാൾകോം സ്നാപ്ഡ്രാഗൺ 660 പ്രോസസറായിരിക്കും ഉപയോഗിക്കുകയെന്നു സൂചകൾ വ്യക്തമാക്കുന്നു.
4 ജിബി റാമും 64 ജിബി ആന്തരികസംഭരണ ശേഷിയും ഉണ്ടാകുമെന്നു കരുതുന്ന ഈ മോട്ടോ ഫോണിൽ ഇരട്ട പ്രധാന ക്യാമറകളാണു പ്രതീക്ഷിക്കുന്നത്. വിലകുറഞ്ഞ മധ്യനിര ഫോണുകളുടെ കൂട്ടത്തിലേക്ക് മത്സരത്തിനായി എത്തുന്ന മോട്ടോ എക്സ് -2017 വെർഷൻ ഹോം ബട്ടണിൽ ഒരു ഫിംഗർപ്രിന്റ് സ്കാനർ പിടിപ്പിച്ചായിരിക്കും എത്തുക.
വാട്ടർ -ഡസ്ട് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനായ IP68 റേറ്റിങ്ങോടെ എത്തുന്ന മോട്ടോ ഫോണിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പ്രതീക്ഷിക്കുന്നു. 5.5 ഇഞ്ച് വലിപ്പമുള്ള മിഴിവേറിയ ഡിസ്‌പ്ലെയുടെ കരുത്തിലാകും മധ്യനിര ഫോണുകൾക്കിടയിലെ മത്സരത്തിനായി മോട്ടോ എക്സ് (2017) വരുന്നത്.