മോട്ടോ എക്സ് (2017) വരുന്നത് സ്നാപ്ഡ്രാഗൺ 660 പ്രോസസറോടെയെന്നു സൂചന

മോട്ടോ എക്സ് (2017) വരുന്നത് സ്നാപ്ഡ്രാഗൺ 660 പ്രോസസറോടെയെന്നു സൂചന
HIGHLIGHTS

മോട്ടോറോള പുറത്തിറക്കുന്ന പുതിയ വാട്ടർ -ഡസ്ട് റെസിസ്റ്റന്റ് സ്മാർട്ട്ഫോണിൽ 4 ജിബി റാമും, 5.5 ഇഞ്ച് ഡിസ്പ്ളേയും

മോട്ടോറോള ഉടൻ വിപണിയിലെത്തിക്കുമെന്നു കരുതുന്ന മോട്ടോ എക്സ് (2017) എന്ന സ്മാർട്ട് ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈനയിൽ നിന്നും പുറത്ത് വന്നു. മോട്ടോ എക്സ് 4 (Moto X4) എന്ന പേരിൽ ഉപഭോക്താക്കളിലേക്കെത്തുമെന്നു  പ്രതീക്ഷിക്കുന്ന ഫോണിൽ ഈയിടെ പുറത്തിറങ്ങിയ ക്വാൾകോം  സ്നാപ്ഡ്രാഗൺ 660 പ്രോസസറായിരിക്കും ഉപയോഗിക്കുകയെന്നു സൂചകൾ വ്യക്തമാക്കുന്നു.

4 ജിബി റാമും  64 ജിബി ആന്തരികസംഭരണ ശേഷിയും ഉണ്ടാകുമെന്നു കരുതുന്ന ഈ മോട്ടോ ഫോണിൽ ഇരട്ട പ്രധാന ക്യാമറകളാണു പ്രതീക്ഷിക്കുന്നത്. വിലകുറഞ്ഞ മധ്യനിര ഫോണുകളുടെ കൂട്ടത്തിലേക്ക് മത്സരത്തിനായി എത്തുന്ന  മോട്ടോ എക്സ് -2017 വെർഷൻ ഹോം ബട്ടണിൽ ഒരു ഫിംഗർപ്രിന്റ് സ്കാനർ പിടിപ്പിച്ചായിരിക്കും എത്തുക. 

വാട്ടർ -ഡസ്ട് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനായ IP68 റേറ്റിങ്ങോടെ എത്തുന്ന മോട്ടോ ഫോണിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പ്രതീക്ഷിക്കുന്നു. 5.5 ഇഞ്ച് വലിപ്പമുള്ള മിഴിവേറിയ ഡിസ്‌പ്ലെയുടെ കരുത്തിലാകും മധ്യനിര ഫോണുകൾക്കിടയിലെ  മത്സരത്തിനായി  മോട്ടോ എക്സ് (2017) വരുന്നത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo