3200ജിബിയുടെ തകർപ്പൻ മൺസൂൺ ഓഫറുകളുമായി ജിയോ എത്തി

Updated on 03-Jul-2018
HIGHLIGHTS

ജിയോയുടെ തകർപ്പൻ മൺസൂൺ ഓഫറുകൾ എത്തി കഴിഞ്ഞു

ജിയോയുടെ ഏറ്റവും പുതിയ മൺസൂൺ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് 3.2 ടിബി ഡാറ്റ ഓഫറുകളുമായിട്ടാണ് .ജൂൺ 28 നു തുടങ്ങിയ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് സെപ്റ്റംബർ 25 വരെ ലഭ്യവുമാകുന്നതാണ് .കൂടാതെ ഉപഭോതാക്കൾക്ക് 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

ജിയോയും ഒപ്പോയും ചേർന്നൊരുക്കുന്ന മൺസൂൺ ഓഫറുകളാണിത് .ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഒപ്പോയുടെ റിയൽ മി എന്ന സ്മാർട്ട് ഫോൺ ഒഴികെ മറ്റു പുതിയ മോഡലുകൾ വാങ്ങിക്കുന്നവർക്ക് ജിയോ നൽകുന്ന 3200 ജിബിയുടെ 4ജി ഡാറ്റ കൂടാതെ 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നതാണ് .നിലവിൽ ജിയോ ഉപയോഗിക്കുന്നവർക്കും ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിയതിന് ശേഷം നിങ്ങളുടെ ജിയോ നമ്പറിലേക്ക് 198  രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യേണ്ടതാണ് .എങ്കിൽ മാത്രമേ ഈ ഓഫറുകൾ ആഡ് ആകുകയുള്ളു .198 രൂപയുടെ അല്ലെങ്കിൽ 299 രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ നിങ്ങൾക്ക് 3200 ജിബിയുടെ ഡാറ്റ കൂടാതെ 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .

ക്യാഷ് ബാക്ക്  ഓഫറുകൾ ലഭിക്കുന്നവിധം 

1800 രൂപയുടെ ക്യാഷ് ബാക്ക് നിങ്ങൾക്ക് ഇൻസ്റ്റന്റ് ആയി ലഭിക്കുന്നതാണ് .ഉപഭോതാക്കൾക്ക് 50 രൂപയുടെ 36 ക്യാഷ് ബാക്ക് വൗച്ചറുകളാണ്  ലഭിക്കുന്നത് .കൂടാതെ 1800 രൂപയുടെ ക്യാഷ് ബാക്ക് നിങ്ങളുടെ ജിയോ വാലെറ്റിലും ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് നിങ്ങൾക്ക് 600 രൂപ വീതം മൂന്നു തവണകളായാണ് ലഭിക്കുന്നത് .അതിനു ശേഷം നിങ്ങൾക്ക് 1300 രൂപയുടെ MakeMyTrip ഓഫറുകളും ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എല്ലാംതന്നെ ജിയോ TC ഉണ്ട് .

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ 

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് A5.ഒരുപാടു സവിശേഷതകൾ ഈ മോഡലുകൾക്ക് ഒപ്പോ നൽകിയിരിക്കുന്നു .സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് മാത്രമല്ല ഇപ്പോൾ ഡിസ്‌പ്ലേയിലും പുതിയ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു .എന്നാൽ ഇതിന്റെ ആന്തരിക സവിശേഷതകൾ എല്ലാം തന്നെ ആവറേജ് മാത്രമാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .6.2 ഇഞ്ചിന്റെ  Notch ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോ ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .720 x 1,520ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഒപ്പോയുടെ തന്നെ എ 3 മോഡലുകൾക്ക് സമാനമായ ഡിസ്പ്ലേ സവിശേഷതകളാണ് എ5നു നൽകിയിരിക്കുന്നത് .

ഇതിന്റെ ആന്തരിക സവിശേഷതകളെക്കുറിച്ചു പറയുകയാണെങ്കിൽ 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് എന്നിവയാണ് .കൂടാതെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ മറ്റു വേരിയന്റ്റുകൾ ഒന്നും തന്നെ പുറത്തിറങ്ങുന്നില്ല എന്നാണ് സൂചനകൾ .കാരണം ഒപ്പോയുടെ തന്നെ റിയൽ മി എന്ന മോഡലുകളുടെ 6 ജിബി റാം വേരിയന്റ്റ് പുറത്തിറങ്ങിയിരുന്നു .

 Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഒപ്പോയുടെ എ5 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :