പ്രേക്ഷകർ കാത്തിരുന്ന ആ സംഭവം ഇന്ന് വൈകുന്നേരം 6 മണിയ്ക്ക്

Updated on 27-Apr-2022
HIGHLIGHTS

12th Man ഒഫീഷ്യൽ ടീസർ ഇന്ന് വൈകുന്നേരം എത്തും

ഏപ്രിൽ 27 നു വൈകിട്ട് 6 മണിക്ക് ആണ് പുറത്തുവിടുന്നത്

മെയ് മാസ്സത്തിൽ OTT യിൽ പ്രതീക്ഷിക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് .

എന്നാൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന 12th Man എന്ന സിനിമയുടെ ടീസറുകൾ എത്തുന്നു .ഏപ്രിൽ 27 നു വൈകുന്നേരം 6 മണിയ്ക്ക് ഇതിന്റെ ഒഫീഷ്യൽ ടീസറുകൾ പുറത്തുവിടും എന്നാണ് ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം നേരിട്ട് എത്തുക.

മെയ് മാസ്സത്തിൽ തന്നെ ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ പ്രതീക്ഷിക്കാവുന്നതാണ് .ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .മോഹൻ ലാലിനെ കൂടാതെ മലയാളത്തിന്റെ യൂത്ത് സ്റ്റാർ ഉണ്ണി മുകുന്ദൻ അടക്കമുള്ള അഭിനേതാക്കളും ഈ ചിത്രത്തിൽ ഉണ്ട് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :