കിടിലൻ ത്രില്ലർ സസ്പെൻസ് ;ഇതാ പുതിയ OTT റിലീസ് എത്തി

Updated on 20-May-2022
HIGHLIGHTS

മലയാളത്തിൽ പുതിയ OTT റിലീസുകൾ എത്തിയിരിക്കുന്നു

മോഹൻ ലാൽ നായകനായി എത്തിയ 12th Man എന്ന സിനിമ

ഇപ്പോൾ   OTT യിൽ  പുറത്തിറക്കിയിരിക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് . 12th Man എന്ന സിനിമയുടെ ടീസറുകളും കൂടാതെ ട്രെയിലറുകളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ചർച്ചാവിഷയം ഒന്നായിരുന്നു .

സസ്പൻസ് നിറഞ്ഞ ഒരു ത്രില്ലർ സിനിമ ആണിത് .ഇപ്പോൾ ഈ ചിത്രം നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .OTT യിൽ നേരിട്ട് റിലീസ് ചെയ്യുന്ന മോഹൻ ലാലിൻറെ മൂന്നാമത്തെ സിനിമ കൂടിയാണ്12th Man.ദൃശ്യം 2 ,ബ്രോ ഡാഡി എന്നി സിനിമകളാണ് ഇതിനു മുൻപ് നേരിട്ട് OTT യിൽ എത്തിയിരുന്നത് .

ചിരഞ്ജീവിയുടെ ആചാര്യ OTT യിൽ എത്തി 

 മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായിരുന്നു ആചാര്യ എന്ന സിനിമ .ഏപ്രിൽ അവസാനത്തിൽ തിയറ്ററുകളിൽ എത്തിയ ഈ സിനിമയ്ക്ക് തണുപ്പൻ പ്രതികരണം ആയിരുന്നു തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി അഭിനയിച്ചു തിയേറ്ററുകളിൽ എത്തിയ ഒരു സിനിമ കൂടിയായിരുന്നു ഇത് .

എന്നാൽ ഇപ്പോൾ ഇതാ ഏകദേശം 3 ആഴ്ചകൾ പിന്നിടുമ്പോൾ ഈ സിനിമ OTT യി റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ്  ഈ സിനിമ ആമസോൺ പ്രൈംമിലൂടെ സംപ്രേക്ഷണം ചെയ്തിരിക്കുന്നു .ചിരഞ്ജീവിയെ കൂടാതെ മകൻ റാം ചരണും ഈ സിനിമയിൽ ഒരു വലിയ വേഷം ചെയ്തിട്ടുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :