മിറർലെസ്സ് ക്യാമറകളുമായി വീണ്ടും സോണി എത്തി

Updated on 22-Mar-2018
HIGHLIGHTS

1.64 ലക്ഷം രൂപമുതൽ സോണിയുടെ പുതിയ മോഡൽ

 

സോണിയുടെ ഏറ്റവും പുതിയ മിറർ ലെസ്സ് ക്യാമറകൾ ഇന്ത്യൻ വിപണിയിൽ എത്തി .സോണി A7-3 എന്ന മോഡലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഫുൾ ഫ്രെയിം മിറർ ലെസ്സ് ക്യാമറകളാണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് ഏകദേശം  1.64 ലക്ഷം രൂപയ്ക്ക് അടുത്താണ് .

24.2 എം.പി ബാക്ക് ഇല്യൂമിനേറ്റഡ് എക്സ്മോര്‍ ആര്‍ സി.എം.ഒ.എസ് ഇമേജ് സെന്‍സറാണ്  സോണിയുടെ മിറർലെസ്സ് A7-3 മോഡലുകൾ കാഴ്ചവെക്കുന്നത് . 10fps, 4K HDR സപ്പോർട്ടോടുകൂടി മികച്ച രീതിയിൽ വീഡിയോകൾ ഷൂട്ട് ചെയ്യുവാനും ഇതിൽ സാധിക്കുന്നതാണ് .

അതുകൂടാതെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .സെക്കന്റുകളിൽ JPEG ഫോർമാറ്റിൽ 10 ഫ്രെയിം സ്പീഡ് വരെ ഇത് കാഴ്ചവെക്കുന്നുണ്ട് .അതും ഇതിൽ എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്നാണ് .ഇതിനു മുന്നേയും സോണി മിറർ ലെസ്സ് ക്യാമറകൾ പുറത്തിറക്കിയിരുന്നു .

അതുകൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ടച്ച് LCD സ്ക്രീനുകളാണ് .ഓൺലൈൻ ഷോപ്പിങ്  വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ഉടൻ തന്നെ എത്തുന്നതാണ് .ഈ വർഷം സോണി പുറത്തിറക്കിയ ആദ്യത്തെ ക്യാമറകളാണിത് .ഉടൻ തന്നെ ഇത് പ്രമുഖ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതാണ് .ഇതിന്റെ വില 1.64 ലക്ഷത്തിനു അടുത്തുവരും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :