നെറ്റ്ഫ്ലിക്സിൽ വരുന്നതിനു മുൻപ് തന്നെ മിന്നൽ മുരളി എത്തുന്നു

Updated on 08-Dec-2021
HIGHLIGHTS

ടോവിനോ തോമസ്സിന്റെ ഏറ്റവും പുതിയ ചത്രംമാണ് Minnal Murali

ഡിസംബർ 24നു ആണ് ഈ സിനിമ നെറ്റ്ഫ്ലിക്സിൽ എത്തുന്നത്

എന്നാൽ ഇപ്പോൾ Jio MAMI ഫെസ്റ്റിവലിൽ അതിനു മുൻപ് എത്തും

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നൽ മുരളി എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു .ഡിസംബർ 24നു ഈ ചിത്രം OTT പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് വഴിയാണ് സംപ്രേക്ഷണം ചെയുന്നത് .എന്നാൽ ഇപ്പോൾ ഈ ചിത്രം അതിനു മുൻപ് തന്നെ Jio MAMI മുംബൈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതായിരിക്കും .ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത് .ഡിസംബർ 16 നു ആണ് ഇത് Jio MAMI മുംബൈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക .

ഇപ്പോൾ OTT വഴികാണുവാൻ സാധിക്കുന്ന സിനിമകൾ നോക്കാം

KANAKAM KAMINI KALAHAM ;ഈ വർഷം പുറത്തിറങ്ങിയ ഒരു നിവിൻ പൊളി സിനിമയായിരുന്നു Kanakam Kamini Kalaham .ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയ്ക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്തിരുന്ന ഒരു സിനിമ കൂടിയായിരുന്നു ഇത് .ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് . 
 
SANAK ; ബോളിവുഡിലെ ഒരു മികച്ച ആക്ഷൻ സിനിമയാണ് ഒക്ടോബർ മാസ്സത്തിൽ പുറത്തിറങ്ങിയ Sanak എന്ന സിനിമ .Vidyut Jammwal നായകൻ ആയി അഭിനയിച്ചിരുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കനിഷ്‌ക് വർമയാണ് .ഒരു പക്കാ ആക്ഷൻ ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന ഈ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആയിരുന്നു റിലീസ് ചെയ്തിരുന്നത് . 

KOTIGOBBA 3 ;കന്നഡത്തിൽ കഴിഞ്ഞ മാസ്സം പുറത്തിറങ്ങിയ ഒരു ആക്ഷൻ ഫാമിലി സിനിമയായിരുന്നു kotigobba 3 എന്ന സിനിമ .കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുദ്ദീപ് ആണ് നായകൻ ആയി അഭിനയിച്ചിരിക്കുന്നത് .ഇപ്പോൾ ആമസോൺ പ്രൈം വഴി ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :