നിങ്ങളുടെ ലാപ്ടോപ്പ്, അല്ലെങ്കിൽ കമ്പ്യൂട്ടർ പെട്ടെന്ന് പ്രവർത്തനം നിർത്തലാക്കിയോ? എങ്കിൽ ഇതിന് പിന്നിൽ മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കമാണുള്ളത്. വിൻഡോസ് 7, വിൻഡോസ് 8 ഉപയോഗിക്കുന്നവർക്ക് ഇനി Windows 11-ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കില്ല. ഇത് ഫ്രീയായി ചെയ്യാൻ അനുവദിച്ച പഴുതുകൾ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി നിർത്തലാക്കിയെന്നാണ് ഏറ്റവും പുതിയ വാർത്ത.
ഇതുവരെ ഒരു പൈസ ചെലവുമില്ലാതെ പഴയ വിൻഡോസ് പതിപ്പുകളിൽ നിന്ന് ഏറ്റവും പുതിയ പതിപ്പുകളിലേക്ക് മാറാൻ സാധിച്ചിരുന്നു. എന്നാൽ ഇനിമുതൽ ഇങ്ങനെ ഫ്രീ- അപ്ഡേഷൻ സാധ്യമായിരിക്കില്ല.
കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് ഈ പുതിയ തീരുമാനത്തെ കുറിച്ച് അറിയിപ്പ് നൽകിയത്. വിൻഡോസ് 7, വിൻഡോസ് 8 കീകൾ 11ൽ നിന്ന് ബ്ലോക്ക് ചെയ്യുമെന്ന് ടെക് കമ്പനി അറിയിച്ചു. ഈ ആഴ്ച മുതൽ വിൻഡോസ് 7 കീകൾ ഉപയോഗിച്ചുകൊണ്ട് Windows 11 ഉപയോഗിക്കുന്നതിന് പൂർണമായി സാധിക്കുന്നില്ല. നിയമാനുസൃത Windows 11 കീ വാങ്ങി അപ്ഡേറ്റ് ചെയ്താൽ മാത്രമേ ഇതിന് പരിഹാരം ലഭ്യമാകുകയുള്ളൂ…
മൈക്രോസോഫ്റ്റ് ഈ നീക്കത്തിലൂടെ ശരിയായ മാർഗങ്ങളിലൂടെ വിൻഡോസ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസ് 10 ആണെങ്കിൽ ഈ പരിമിതി ഉണ്ടായിരിക്കില്ല. വിൻഡോസ് 10 ഉപയോഗിക്കുന്നവർ നിങ്ങളുടെ PC അപ്‌ഗ്രേഡ് ചെയ്യുന്നതിനുമുമ്പ്, ചില ഘടകങ്ങൾ പരിശോധിക്കേണ്ടതായി വരും. അതായത്, സിസ്റ്റത്തിലേക്ക് 11 പതിപ്പ് അപ്ഗ്രേഡ് ചെയ്യുന്നതിന് മുന്നേ PC Health ചെക്ക് ആപ്പ് പരിശോധിക്കേണ്ടതായുണ്ട്.
ഇനി എന്താണ് വിൻഡോസ് 11 എന്ന് അറിയാത്തവർക്ക്, ഈ ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ച് ചുരുക്കി വിവരിക്കുന്നു. ഒപ്പം എങ്ങനെ വിൻഡോസ് 11ലേക്ക് അപ്ഡേഷൻ നടത്താമെന്നും ഇവിടെ വിശദീകരിക്കുന്നു.
വിൻഡോസ് 11ൽ മൈക്രോസോഫ്റ്റ് പുതിയതായി കൊണ്ടുവന്നിരിക്കുന്നത് വിൻഡോസ് കോപ്പിലറ്റ് ആണ്. എന്നാൽ ഇത് നിലവിൽ എല്ലാവർക്കും ലഭ്യമായിരിക്കില്ല. കൂടുതൽ അപ്ഡേറ്റുകളും മികച്ച സെക്യൂരിറ്റിയും നൽകുന്നതിന് വിൻഡോസ് 11ൽ ഫീച്ചറുകളുണ്ട്. ഈ വർഷം സെപ്തംബർ അവസാനത്തോടെയാണ് വിൻഡോസ് 11 അവതരിപ്പിച്ചത്.
Also Read: Amazon GIF 2023: 55% വരെ വിലക്കിഴിവിൽ LG, Samsung വാഷിങ് മെഷീനുകൾ
മൈക്രോസോഫ്റ്റ് അസിസ്റ്റന്റെ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് പിസിയിൽ വിൻഡോസ് 11 അപ്ഡേഷൻ നടത്താവുന്നതാണ്. ഇതിനായി വെബ് ബ്രൗസർ തുറന്ന് Windows 11 ഡൗൺലോഡ് ചെയ്യുക. ശേഷം, വിൻഡോസ് 11 ഇൻസ്റ്റലേഷൻ അസിസ്റ്റന്റ് ചെയ്ത് ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ഈ ഡൗൺലോഡിങ് പൂർത്തിയായിക്കഴിഞ്ഞാൽ, Windows11InstallationAssistant.exe എന്ന ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഓൺ-സ്‌ക്രീനിലെ നിർദേശങ്ങൾ പാലിക്കുക. ഇങ്ങനെ പുതിയ Windows 11 23H2 പതിപ്പിലേക്ക് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യപ്പെടും.