സർക്കാർ പദ്ധതികൾ അറിയാനും അതിന്റെ സംശയങ്ങൾ തീർക്കാനും പുതിയ വാട്‌സ്ആപ്പ് ചാറ്റ്ബോട്ട് മൈക്രോസോഫ്റ്റ് (Microsoft) പുറത്തിറക്കി. ഇന്ത്യക്കാർക്ക് ഏറെ സഹായമാകുന്ന ഈ വാട്‌സ്ആപ്പ് ചാറ്റ്ബോട്ടിനു ജുഗൽബന്ദി (Jugalbandi) എന്നാണ് മൈക്രോസോഫ്റ്റ് (Microsoft) പേരുനൽകിയിരിക്കുന്നത്. നിലവിലുള്ള മറ്റ് ചാറ്റ്ബോട്ടുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ജുഗൽബന്ദി (Jugalbandi) എന്ന വാട്‌സ്ആപ്പ് ചാറ്റ്ബോട്ട്. ഇന്ത്യയിലെ 22 ഭാഷകളിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സർക്കാർ പദ്ധതികളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുക എന്നതാണ് ജുഗൽബന്ദി (Jugalbandi) എന്ന വാട്‌സ്ആപ്പ് ചാറ്റ്ബോട്ടിന്റെ ലക്‌ഷ്യം.
ഉപയോക്താക്കൾക്കു വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിധമാണ് ജുഗൽബന്ദി (Jugalbandi) ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കർഷകർക്കും മറ്റ് ഉപയോഗിക്കാൻ ആവുന്ന തരത്തിലാണ് ജുഗൽബന്ദി ഡിസൈൻ ചെയ്തിരിക്കുന്നത്. ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ജുഗൽബന്ദി (Jugalbandi) എഐ ചാറ്റ്ബോട്ട് പ്രവർത്തിക്കുന്നത്. മൈക്രോസോഫ്റ്റ് (Microsoft) ഒരു കുറിപ്പിലൂടെയാണ് ഇത് വ്യക്തമാക്കിയത്. നിലവിൽ ഈ എഐ ചാറ്റ്ബോട്ട് ആരംഭഘട്ടത്തിലാണ്.
എല്ലാ ഭാഷകളിലും ഈ സേവനം ലഭ്യമായിത്തുടങ്ങിയിട്ടില്ല. അധികം വൈകാതെ ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകൾക്കും ജുഗൽബന്ദി (Jugalbandi) എന്ന വാട്‌സ്ആപ്പ് ചാറ്റ്ബോട്ട് ഉപയോഗിക്കാൻ സാധിക്കും. ജുഗൽബന്ദി (Jugalbandi) എന്ന എഐ ചാറ്റ്ബോട്ട് വൻ വിജയമാകുമെന്ന് മൈക്രോസോഫ്റ്റ് (Microsoft) വ്യക്തമാക്കുന്നു. ഒന്നിലധികം ഭാഷകൾ ഉപയോഗിച്ച് ഈ ചാറ്റ്ബോട്ടിനെ പരിശീലിപ്പിച്ച് വരികയാണ്.
മൊബൈൽ ഫോണിലൂടെ പ്രാദേശിക ഭാഷയിൽ എളുപ്പത്തിൽ സർക്കാർ പദ്ധതികൾ അറിയാൻ സാധിക്കും ഇതാണ് ഈ വാട്‌സ്ആപ്പ് ചാറ്റ്ബോട്ടിന്റെ പ്രധാന ലക്‌ഷ്യം. ആപ്പ് സജീവമാകുന്നതോടെ, ജനസേവാകേന്ദ്രങ്ങളിൽപോയി ക്യൂനിന്ന് സർക്കാർ സേവനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അറിയേണ്ടിവരുന്ന കഷ്ടപ്പാട് ഇന്ത്യക്കാർക്ക് ഒഴിവായിക്കിട്ടും. മൈക്രോസോഫ്റ്റി (Microsoft) ന്റെ ബിൽഡ് 2023 ഇവന്റിൽ വച്ചാണ് ജുഗൽബന്ദി (Jugalbandi) ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്.
ഏതൊരു ചാറ്റ്ബോട്ടും ഉപയോഗിക്കുന്നത് പോലെ ഈ ചാറ്റ്ബോട്ടും ഉപയോഗിക്കാമെന്നും ഒരു ഹായ് അയയ്‌ക്കുന്നതിലൂടെ ചാറ്റ് ആരംഭിക്കാൻ സാധിക്കുമെന്നും മൈക്രോസോഫ്റ്റ് (Microsoft) അറിയിച്ചു. തന്നിരിക്കുന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഒരു ടെക്‌സ്‌റ്റോ ഓഡിയോ സന്ദേശമോ അയയ്‌ക്കുന്നു അതോടെ ജുഗൽബന്ദി ചാറ്റ്ബോട്ട് പ്രവർത്തനം ആരംഭിക്കുന്നു. ഭാഷിണി ട്രാൻസ്ലേഷൻ മോഡ് അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നു. ശേഷം പ്രോംപ്റ്റിനെ അടിസ്ഥാനമാക്കി, Azure OpenAI സേവനത്തിന്റെ മോഡൽ പ്രസക്തമായ സർക്കാർ സ്കീമുകളെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടെടുക്കുന്നു. ശേഷം ഉപയോക്താവിന്റെ ഭാഷയിലേക്കാക്കുന്നു. AI4Bharat ടെക്സ്റ്റ്-ടു-സ്പീച്ച് മോഡലുമായി സമന്വയിപ്പിച്ച് വാട്സ്ആപ്പിൽ ശബ്ദസന്ദേശമായി എത്തിക്കുന്നു. ഇത്തരത്തിലാണ് ഈ ചാറ്റ്ബോട്ടിന്റെ പ്രവർത്തനം. മദ്രാസ് ഐഐടിയിൽ പ്രവർത്തിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് ഭാഷാ എഐ കേന്ദ്രമാണ് AI4Bharat. സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്താക്കൾക്കിടയിലെ ഭാഷാ തടസ്സങ്ങൾ തകർക്കാൻ ലക്ഷ്യമിടുന്ന സർക്കാർ സംരംഭമാണ് ഭാഷിണി. ഈ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജുഗൽബന്ദിയുടെ പ്രവർത്തനം.