5.5 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയുമായി ഗ്യാലക്സി ജെ 7 പ്രോ

5.5 ഇഞ്ച് ഫുൾ  എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയുമായി ഗ്യാലക്സി ജെ 7 പ്രോ

കഴിഞ്ഞ ആഴ്ച ഗാലക്സി
 ജെ 7 (2017) ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ്ങ് ഗാലക്സി ശ്രേണിയിലെ മറ്റൊരു ഫോൺ ; ഗാലക്‌സി ജെ 7 പ്രോ വിപണിയിലെത്തിച്ചു .ജൂൺ 14 ന് പുറത്തിറങ്ങിയ സാംസങ്ങ് ഗ്യാലക്സി ജെ 7 പ്രോയ്ക്ക് 20,900 രൂപയാണ് വില. ഗ്യാലക്സി ജെ 7 പ്രൊ സ്മാർട്ട്ഫോണുകൾ ഗ്യാലക്സി J7 (2017) നു
 ഏറെക്കുറെ സമാനമാണ്. സാംസങ് പേയുമായി വന്ന ആദ്യത്തെ മിഡ് റേഞ്ച് സാംസങ് സ്മാർട്ഫോണായിരുന്നു ഗ്യാലക്സി ജെ 7.

സാംസങ് ഗാലക്സി J7
 പ്രോ സ്മാർട്ട്ഫോണിന് സാംസങ്ങ് എക്സിനോക്സ് 7870 ഒക്ടാകോർ പ്രൊസസർ ആണ് കരുത്ത് പകരുന്നത് .3 ജിബി റാമും ലോഹ യൂണി -ബോഡി രൂപകൽപ്പനയുമാണ്‌ ഈ ഫോണിന്റേത് . 5.5 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയുടെ കരുത്തിലെത്തുന്ന ഈ ഫോണിന് 3600 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയുമുണ്ട്.

ആൻഡ്രോയിഡ് 7.0 നൗഗട്ട്
 ഒ എസിൽ പ്രവർത്തിക്കുന്ന ഫോണിന് 64 ജിബി ഇന്റേണൽ സ്റ്റോറേജാണുള്ളത്.സാംസങ്ങ് ഗാലക്സി J7 പ്രോ സാംസങ്ങ് പേ, സോഷ്യൽ ക്യാമറ തുടങ്ങിയ സവിശേഷതകളുമായാണ് വിപണിയിലെത്തിയിരിക്കുന്നത് .തൽക്ഷണ പങ്കിടൽ, തൽക്ഷണ എഡിറ്റ്, ലൈവ് സ്റ്റിക്കറുകൾ, ലൈവ് ഫിൽട്ടറുകൾ എന്നീ സവിശേഷതകളാണ്
 സോഷ്യൽ ക്യാമറ സേവനത്തിനുള്ളത് . ഇത് ഉ പയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഫോട്ടോകൾ വളരെയെളുപ്പത്തിലും വേഗത്തിലും പങ്കുവയ്ക്കാൻ സാധിക്കും.

 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo