സാംസങ്ങ് ഗാലക്സി ജെ 7 മാക്സ് വിപണിയിലെത്തി
ഗാലക്‌സി ശ്രേണിയിൽ
സാംസങ്ങ് രണ്ടു ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിലെത്തിച്ചു.സാംസങ് ഗ്യാലക്സി ജെ 7 പ്രോ, സാംസങ്ങ് ഗാലക്സി
ജെ 7 മാക്സ് എന്നിവയാണ് ഫോണുകൾ.പേര് സൂചിപ്പിക്കുന്നത് പോലെ സാംസങ് ഗ്യാലക്സി ജെ 7 പ്രോയെക്കാൾ വലിയ സ്ക്രീനിൽ ലഭ്യമാക്കിയിരിക്കുന്ന ഫോണാണ് ഗാലക്സി
ജെ 7 മാക്സ്.ഈ ഫോണിന് 17,900 രൂപയാണ് ഇന്ത്യയിലെ വില.
സാംസംഗ് ഗ്യാലക്സി
ജെ 7 മാക്സ് 1.6 ജിഗാഹെർഡ്സ് സ്‌പീഡിൽ ക്ലോക്ക് ചെയ്ത മീഡിയടെക്സിന്റെ ഹെലിയോ പി 20 ഒക്ട കോർ പ്രൊസസറിലാണ് പ്രവർത്തിക്കുന്നത് 4 ജിബി റാം ശേഷിയാണ് ഈ ഫോണിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് . 5.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ ലോഹ യൂണിബോഡി നിർമാണവും ഉപകരണത്തെ
വ്യത്യസ്തമാക്കുന്നു.
എന്നിരുന്നാലും, ഗാലക്സി
ജെ 7 പ്രോയി ൽ കാണുന്ന അമോലെഡ് പാനൽ ഈ ഫോണിലില്ലാത്തത് പോരായ്മയാണ് .കൂടാതെ, സാംസങ് ജെ 7 പ്രോയെക്കാളും വലിയ സ്ക്രീനിൽ ലഭ്യമാക്കിയിരിക്കുന്നുവെങ്കിലും 3600 എം.എ.എച്ച് ശേഷിയുള്ള ബാറ്ററി ഗ്യാലക്സി ജെ 7 പ്രോയിൽ ഉപയോഗിക്കുമ്പോൾ സാംസങ്ങ് ഗാലക്സി
ജെ7 മാക്സിൽ 3300 എം.എ.എച്ച് ആയി ബാറ്ററിയുടെ ശേഷി ചുരുക്കിയിട്ടുണ്ട് .