കാൻവാസ്‌ 2 വിന്റെ 2017 എഡിഷനുമായി മൈക്രോമാക്സ്

Updated on 12-May-2017
HIGHLIGHTS

മൈക്രോമാക്സ് തങ്ങളുടെ മധ്യനിര സ്മാർട്ട്ഫോൺ ശ്രേണിയിലെ ശ്രദ്ധേയമായ മോഡൽ 'കാൻവാസ്‌ 2' വിന്റെ 2017 എഡിഷൻ വിപണിയിലെത്തിച്ചു.

ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് തങ്ങളുടെ മധ്യനിര സ്മാർട്ട്ഫോൺ ശ്രേണിയിലെ ശ്രദ്ധേയമായ മോഡൽ ; കാൻവാസ്‌ 2 വിന്റെ 2017  എഡിഷൻ വിപണിയിലെത്തിച്ചു. ഫിംഗർപ്രിന്റ് സ്കാനറുമായെത്തുന്ന ഈ ഫോണിന് 11,999 രൂപയാണ് വില.

ആൻഡ്രോയിഡ് 7.0 നൗഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് കരുത്ത് പകരുന്നത് 1.3 ജിഗാ ഹെർട്സ് വേഗതയുള്ള ക്വാഡ് കോർ  മീഡിയാടെക്  MT6737 പ്രോസസറാണ്. കോർണിങ് ഗൊറില്ല ഗ്ളാസ് സംരക്ഷണമേകുന്ന 5 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലെ 1280 x 720 റെസലൂഷൻ വാഗ്‌ദാനം ചെയ്യുന്നു. 4  ജി VoLTE പിന്തുണക്കുന്ന കാൻവാസ്‌ 2 – 2017  എഡിഷൻ ഫോണിൽ എയർടെൽ കമ്പനിയുമായി ചേർന്ന്  ഒരു വർഷത്തേക്ക്   പ്രതിദിനം  ഒരു ജിബി ഡാറ്റയും  പരിധിയില്ലാത്ത കാളുകളും ആസ്വദിക്കാനുള്ള  സൗകര്യം മൈക്രോമാക്സ് ഒരുക്കിയിട്ടുണ്ട്.  

3 ജിബി റാമും 16 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമുള്ള ഫോണിന് എൽ.ഇ.ഡി ഫ്‌ളാഷോടു കൂടിയ പ്രധാന ക്യാമറയും 5 മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറുമാണുള്ളത്. ഇരട്ട സിം സപ്പോർട്ടോടു കൂടിയ ഫോണിൽ 3050 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുപയോഗിച്ചിരിക്കുന്നത്. 

Connect On :