ഷവോമിയുടെ Mi TV 4A 40 ഇഞ്ച് ഹൊറൈസൺ എഡിഷൻ ഇതാ പുറത്തിറക്കി ;വില ?
ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Mi TV 4A 40 Horizon Edition ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്
ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു . Mi TV 4A 40 Horizon Edition ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ടെലിവിഷനുകൾ FHD റെസലൂഷനുകൾക്ക് ഒപ്പം തന്നെ 60Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .Mi TV 4A 40 Horizon Edition മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 23,999 രൂപയാണ് വില വരുന്നത് .ഈ ടെലിവിഷനുകളുടെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം .
Mi TV 4A 40 Horizon Edition
40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷനുകളാണ് ഇത് .1920×1080 പിക്സൽ റെസലൂഷൻ ഈ ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾ 60Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20W ഔട്ട് പുട്ട് സൗണ്ട് ,രണ്ടു USB പോർട്ടുകൾ ,ഒരു ethernet പോർട്ടുകൾ ,ഒരു മിനി എ വി പോർട്ടുകൾ കൂടാതെ മൂന്നു HDMI പോർട്ടുകൾ എന്നിവയാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ARC സപ്പോർട്ടും ലഭിക്കുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ Cortex A53 quad-core പ്രോസ്സസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .Bluetooth 4.2 ,2.4Ghz Wi-Fi ,Mali-450 MP3 GPU എന്നിവ ഈ Mi TV 4A 40 Horizon Edition ടെലിവിഷനുകളുടെ മറ്റു ഫീച്ചറുകളാണ് .
അടുത്തതായി ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം .Android TV 9 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഉടനെ തന്നെ Mi TV 4A 40 Horizon Edition ടെലിവിഷനുകൾക്ക് Android TV 10 ഓപ്പറേറ്റിങ് അപ്പ്‌ഡേഷനുകളും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ Mi TV 4A 40 Horizon Edition മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് Rs 23,999 രൂപയാണ് . Mi Home കൂടാതെ ഫ്ലിപ്പ്കാർട്ട് എന്നി സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .