Miയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Mi Notebook Ultra കൂടാതെ Notebook Pro എന്നി മോഡലുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ രണ്ടു ലാപ്ടോപ്പുകളുടെയും പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .intel 11th gen H പ്രോസ്സസറുകളിലാണ് ഈ രണ്ടു ലാപ്ടോപ്പുകളുടെയും പ്രവർത്തനം നടക്കുന്നത് .കൂടാതെ മികച്ച ഗ്രാഫിക്സ് സപ്പോർട്ടും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .വിലയും മറ്റു കാര്യങ്ങളും നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകായാണെങ്കിൽ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും കൂടാതെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും ഇത് പുറത്തിറങ്ങിയിരുന്നു .കൂടാതെ 2560 x 1600 ,3200 x 2000 പിക്സൽ റെസലൂഷനും ,കൂടാതെ 60Hz ,90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .വലിയ ബാറ്ററി ലൈഫ് തന്നെയാണ് ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് .
70Whr കൂടാതെ 56Whr ബാറ്ററി ലൈഫ് MI NOTEBOOK ULTRA കൂടാതെ MI NOTEBOOK PRO മോഡലുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th-Gen Intel Tiger Lake H-series Core i7-11370H കൂടാതെ Core i5-11300H പ്രോസ്സസറുകളിൽ പ്രവർത്തിക്കുന്നതാണ്
Mi Notebook Ultra Core i7 (16GB RAM) – Rs 76,999
Mi Notebook Ultra Core i5 (16GB RAM) – Rs 63,999
Mi Notebook Ultra Core Core i5 (8GB RAM): Rs 59,999
Mi Notebook Pro Core i7 (16GB RAM) – Rs 72,999
Mi Notebook Pro Core i5 (16GB RAM) – Rs 59,999
Mi Notebook Pro Core i5 (8GB RAM) – Rs 56,999