Miയുടെ പുതിയ നോട്ട് ബുക്കുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു
Mi Notebook Ultra കൂടാതെ Notebook Pro എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്
Miയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Mi Notebook Ultra കൂടാതെ Notebook Pro എന്നി മോഡലുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ രണ്ടു ലാപ്ടോപ്പുകളുടെയും പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .intel 11th gen H പ്രോസ്സസറുകളിലാണ് ഈ രണ്ടു ലാപ്ടോപ്പുകളുടെയും പ്രവർത്തനം നടക്കുന്നത് .കൂടാതെ മികച്ച ഗ്രാഫിക്സ് സപ്പോർട്ടും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .വിലയും മറ്റു കാര്യങ്ങളും നോക്കാം .
MI NOTEBOOK ULTRA AND MI NOTEBOOK PRO SPECIFICATIONS
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകായാണെങ്കിൽ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും കൂടാതെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും ഇത് പുറത്തിറങ്ങിയിരുന്നു .കൂടാതെ 2560 x 1600 ,3200 x 2000 പിക്സൽ റെസലൂഷനും ,കൂടാതെ 60Hz ,90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .വലിയ ബാറ്ററി ലൈഫ് തന്നെയാണ് ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് .
70Whr കൂടാതെ 56Whr ബാറ്ററി ലൈഫ് MI NOTEBOOK ULTRA കൂടാതെ MI NOTEBOOK PRO മോഡലുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th-Gen Intel Tiger Lake H-series Core i7-11370H കൂടാതെ Core i5-11300H പ്രോസ്സസറുകളിൽ പ്രവർത്തിക്കുന്നതാണ്
വില വിവരങ്ങൾ നോക്കാം
Mi Notebook Ultra Core i7 (16GB RAM) – Rs 76,999
Mi Notebook Ultra Core i5 (16GB RAM) – Rs 63,999
Mi Notebook Ultra Core Core i5 (8GB RAM): Rs 59,999