TATA നാനോയ്ക്ക് എതിരാളിയാവാൻ MG കോമറ്റ്, സംഭവം ഇലക്ട്രിക്കാണ്, ലുക്കും അതിഗംഭീരം!

TATA നാനോയ്ക്ക് എതിരാളിയാവാൻ MG കോമറ്റ്, സംഭവം ഇലക്ട്രിക്കാണ്, ലുക്കും അതിഗംഭീരം!
HIGHLIGHTS

എംജി മോട്ടോർസിന്റെ കുഞ്ഞൻ ഇലക്ട്രിക്ക് കാർ ഇന്ത്യൻ വിപണിയിലെത്തി

എംജി കോമറ്റ് ഇവിയുടെ ബുക്കിങ് മെയ് 15ന് ആരംഭിക്കും

​7.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില

എംജി മോട്ടോർസിന്റെ കുഞ്ഞൻ ഇലക്ട്രിക്ക് കാർ ഇന്ത്യൻ വിപണിയിലെത്തി. എംജി കോമറ്റ് ഇവി (MG Comet EV) GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. എംജി മോട്ടോർ ഇന്ത്യയുടെ രണ്ടാമത്തെ ഇവിയാണ് എംജി കോമറ്റ് ഇവി (MG Comet EV).  എംജി കോമറ്റ് ഇവിയുടെ ബുക്കിങ് മെയ് 15ന് ആരംഭിക്കും എന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. ​7.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. എംജി കോമറ്റ് ഇവി (MG Comet EV)യുടെ  ടെസ്റ്റ് ഡ്രൈവ് ഏപ്രിൽ 27ന് ആരംഭിചു. 

എംജി കോമറ്റ് ഇവി സ്‌പെസിഫിക്കേഷനുകൾ 

എംജി കോമറ്റ് ഇവിയിൽ 17.3 KWh ബാറ്ററിയാണുള്ളത്. ഒറ്റ ചാർജിൽ ഏകദേശം 230 കിലോമീറ്റർ റേഞ്ച് വരെ വാഹനത്തിന് മൈലേജ് ലഭിക്കുമെന്ന്  ARAI സാക്ഷ്യപ്പെടുത്തുന്നു. 3.3 kW ചാർജർ ഉപയോഗിച്ച് 7 മണിക്കൂർ കൊണ്ട് ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. 5 മണിക്കൂർ കൊണ്ട് 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 

എംജി കോമറ്റ് ഇവി സുരക്ഷാഫീച്ചറുകൾ 

എംജി കോമറ്റ് ഇവിയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകളാണുള്ളത്. എബിഎസ് +ഇബിഡി, ഫ്രണ്ട് ആൻഡ് റിയർ ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, റിയർ പാർക്കിംഗ് ക്യാമറ & സെൻസർ, ടിപിഎംഎസ് (ഇൻഡയറക്ട്), ഐഎസ്ഒഫിക്സ് ചൈൽഡ് സീറ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് എംജി കോമറ്റ് ഇവി വരുന്നത്. ഈ വാഹനത്തിന്റെ രണ്ട് പ്രത്യേക പതിപ്പുകളും എംജി അവതരിപ്പിച്ചിട്ടുണ്ട്. ഗെയിമർ എഡിഷൻ, എൽഐടി എഡിഷൻ എന്നിവയാണ് ഈ പതിപ്പുകൾ.

എംജി കോമറ്റ് ഇവിയുടെ ഡ്രൈവിംഗ് സ്‌പെസിഫിക്കേഷനുകൾ 

കോമറ്റ് ഇവി സ്റ്റാർട്ട് ചെയ്യാനായി ബ്രേക്ക് പെഡലിൽ രണ്ടുതവണ ടാപ്പ് ചെയ്യണം. കോമറ്റ് ഇവിയുടെ പവർട്രെയിൻ വളരെ സൈലന്റാണ്. ആക്സിലറേറ്ററിൽ കാൽ വയ്ക്കുമ്പോൾ മൈക്രോ കാർ ലീനിയർ രീതിയിൽ പവർ പുറപ്പെടുവിക്കുന്നു. ഇത് കാരണം മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കാൻ ആകും. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് എംജിയുടെ ഇലക്ട്രിക് മൈക്രോ കാർ അവതരിപ്പിക്കുന്നത്. കുഞ്ഞൻ സ്റ്റിയറിംഗിൽ ടിൽറ്റ് അഡ്ജസ്റ്റ്മെന്റ് മാത്രമേ കമ്പനി നൽകുന്നുള്ളൂ. റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനമാണ് വാഹനത്തിലുളളത്. ഫ്രണ്ടിൽ ഡിസ്കും റിയറിൽ ഡ്രംമുമാണ് കോമെറ്റിന് ലഭിക്കുന്നത്.

കളർ ഓപ്ഷനുകളും അളവുകളും

എംജി കോമറ്റ് ഇവി ആപ്പിൾ ഗ്രീൻ വിത്ത് ബ്ലാക്ക് റൂഫ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്ക്, കാൻഡി വൈറ്റ്, കാൻഡി വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വാഹനത്തിന് 2,974 എംഎം നീളമാണുള്ളത്. 1,505 എംഎം വീതിയും 1,631 എംഎം ഉയരവുമുള്ള എംജി കോമറ്റ് ഇവിക്ക് 2010 എംഎം വീൽബേസാണ് വാഹനത്തിലുള്ളത്.

മറ്റ് പ്രത്യേകതകൾ 

ഇൻസ്ട്രുമെന്റേഷൻ, ഇൻഫോടെയിൻമെന്റ് സജ്ജീകരണങ്ങൾക്കായി ട്വിൻ 10.25 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഡാഷ് ബോർഡിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയവയെ വയർലെസ് ആയി സപ്പോർട്ട് ചെയ്യുന്ന ഒരു ടച്ച്‌സ്‌ക്രീൻ യൂണിറ്റാണ് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ഒപ്പം ട്വിൻ-സ്പീക്കർ ഓഡിയോ സിസ്റ്റവുമായി ഇത് കണക്‌റ്റ് ചെയ്‌തിരിക്കുന്നു. ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലിന്റെ കൺട്രോളുകൾ ഉപയോഗിച്ച് ഓഡിയോ നിയന്ത്രിക്കാനാകും. 

 

 

Nisana Nazeer
Digit.in
Logo
Digit.in
Logo