FBയിൽ ഓട്ടോമാറ്റിക് ആയി ഫ്രണ്ട് റിക്വസ്റ്റ്; പ്രശനം പരിഹരിച്ചു മെറ്റ
ഫെയ്‌സ്ബുക്കിൽ ഉപഭോക്താക്കൾ അറിയാതെ ഫ്രണ്ട് റിക്വസ്റ്റ് പോകുന്ന പരാതി മെറ്റ പരിഹരിച്ചു
ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് ഈ അനുഭവം ഉണ്ടായത്
ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന സമയത്തു ഉണ്ടായ പ്രശ്‌നം മെറ്റ പരിഹരിച്ചു
ഫെയ്‌സ്ബുക്കിൽ സന്ദർശിക്കുന്ന പ്രൊഫൈലുകളിലേക്ക് ഉപഭോക്താക്കൾ അറിയാതെ ഫ്രണ്ട് റിക്വസ്റ്റ് (Friend request) പോകുന്നു എന്ന പരാതി പരിഹരിച്ചതായി മെറ്റ അറിയിച്ചു. ഈ അടുത്തായിട്ടാണ് ഇങ്ങനെ ഒരു പ്രശ്‌നം ഉപഭോക്താക്കൾക്ക് നേരിട്ടത്. ആരുടെയെങ്കിലും പ്രൊഫൈൽ സന്ദർശിച്ചാൽ നമ്മൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കാതെ തന്നെ നമ്മൾ സന്ദർശിച്ച പ്രൊഫൈലുകളിലേക്കു റിക്വസ്റ്റ് പോകുന്നതായിരുന്ന് പ്രശ്‌നം. ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന സമയത്തു ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ മെറ്റ ഖേദം പ്രകടിപ്പിച്ചു. എന്തായാലും ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന സമയത്തു ഉണ്ടായ പ്രശ്‌നം മെറ്റ പരിഹരിച്ചു.
ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ് കൂടുതലും പരാതി അറിയിച്ചത്. ഫെയ്‌സ്ബുക്കിലെ തകരാർ ഉപഭോക്താക്കൾക്കിടയിൽ വൻ ആശയക്കുഴപ്പങ്ങളുണ്ടാക്കി. ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തതനുസരിച്ചു മറ്റൊരാളുടെ പ്രൊഫൈൽ
സന്ദർശിക്കന്ന പ്രൊഫൈലിൽ നിന്നും ഓട്ടോമാറ്റിക് ആയി ഫ്രണ്ട് റിക്വസ്റ്റ് പോകുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പരാതി പരിഹരിച്ചു എന്ന് മെറ്റ അറിയിച്ചത്. സ്‌ക്രീനിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് തന്നെ റിക്വസ്റ്റ് പോകുന്നതായിരുന്നു സ്ഥിതി. ഉപഭോക്താക്കളുടെ സ്വകാര്യതായെ ചോദ്യം ചെയ്യുന്നതായിരുന്നു ഫെയ്‌സ്ബുക്കിൽ ഉണ്ടായ തകരാർ എന്നായിരുന്നു ഉയർന്നു വന്ന വിമർശനം.
കുറച്ചു ദിവസങ്ങൾക്കു മുൻപ് വാട്സാപ്പിലും ഇതേ പോലൊരു പരാതി ഉയർന്നു വന്നിരുന്നു. വാട്‌സ്ആപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയക്രമം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് ട്വിറ്റർ എഞ്ചിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റ് വന്നത്. ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ ഡാറ്റ തുടങ്ങിയ സെൻസിറ്റീവ് അനുമതികളുള്ള ആപ്പുകളുടെ ലോഗ് സൂക്ഷിക്കുന്ന ആൻഡ്രോയിഡ് 12ൽ അവതരിപ്പിച്ച ഫീച്ചറായ പ്രൈവസി ഡാഷ്‌ബോർഡിന്റെ സ്ക്രീൻഷോട്ട് ട്വീറ്റ് കാണിക്കുന്നു. ട്വിറ്റർ എഞ്ചിനീയർ ട്വീറ്റ് ചെയ്തതിനു ശേഷം വാട്‌സ്ആപ്പ് ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഗൂഗിളിനോട് ആവശ്യപ്പെടുകയും ഇതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
ഉപഭോക്താക്കൾക്ക് മൈക്ക് സെറ്റിങ്സിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നും മൈക്രോഫോൺ ഉപയോഗിക്കുന്നതിനു അനുമതി നൽകുമ്പോൾ, ഒരു കോൾ ചെയ്യുമ്പോഴോ വോയ്‌സ് കുറിപ്പുകളോ വിഡിയോകളോ റെക്കോർഡ് ചെയ്യുമ്പോഴോ മാത്രമേ വാട്സ്‌ആപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നുള്ളൂ എന്നും കമ്പനി അറിയിച്ചു. ഇത് അംഗീകരിക്കാനാവാത്തതും സ്വകാര്യതയുടെ ലംഘനവുമാണെന്ന് കേന്ദ്ര സർക്കാർ ഇതിനൊരു പരിഹാരം ഉണ്ടാക്കുമെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.