മെസ്സഞ്ചറിൽ ഉപഭോതാക്കൾ കാത്തിരുന്ന അപ്പ്‌ഡേഷനുകൾ എത്തി 2019
ഡിലീറ്റ് ഫോർ എവെരി വൺ ഇനി ഫേസ്ബുക്കിനും
ഫേസ്ബുക്കിനു ഇപ്പോൾ കുറച്ചു അപ്പ്‌ഡേഷനുകൾ എത്തിക്കഴിഞ്ഞു .അതിൽ എടുത്തുപറയേണ്ടത് ഡെലീറ്റ് ചെയ്യുന്ന ഓപ്‌ഷനുകളാണ് .നേരെത്തെ തന്നെ വാട്ട്സ് ആപ്പിന് ലഭിച്ചിരുന്ന ഒരു അപ്പ്‌ഡേഷനുകളിൽ ഒന്നായിരുന്നു ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷനുകൾ .ഇപ്പോൾ ഇതേ മാതൃകയിൽ തന്നെ ഫേസ്ബുക്ക് മെസ്സഞ്ചറിന് ഇത്തരത്തിലുള്ള അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .ഈ ഫീച്ചറുകളുടെ പേരാണ് അൺസെറ്റ് .ഈ ഓപ്‌ഷനുകൾ പ്രകാരം തെറ്റായി അയച്ച മെസേജുകളും മറ്റു 10 മിനുട്ടിനുള്ളിൽ ഉപഭോതാക്കൾക്ക് ഡിലീറ്റ് ചെയ്യുവാനുള്ള സൗകര്യം ലഭിക്കുന്നതാണ് .എന്നാൽ മെസേജുകൾ ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ വാട്ട്സ് ആപ്പിലെ പോലെത്തന്നെ മെസേജുകൾ ഡിലീറ്റ് ചെയ്തു എന്ന് കാണിക്കുന്നതാണ് .
വാട്ട്സ് ആപ്പിലെ പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ
വാട്ട്സ് ആപ്പിൽ പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ ഉടൻ എത്തുന്നതായി സൂചനകൾ .വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇനി ലഭിക്കുന്ന രണ്ടു അപ്പ്‌ഡേഷനുകളാണ് ഫേസ്അൺലോക്കിങ് സംവിധാനവും കൂടാതെ ഫിംഗർ പ്രിന്റ് സംവിധാനങ്ങളും .കൂടാതെ മറ്റു ഇമോജികളും ഉപഭോതാക്കൾക്ക് ഉടൻ ലഭിക്കുന്നതാണ് .ഫേസ്ബുക്കിൽ ഇപ്പോൾ ഗ്രൂപ്പ് ആയി വീഡിയോ കാണുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിരുന്നു .മാറ്റ് ഇത്തരത്തിലുള്ള മറ്റു അപ്പ്‌ഡേഷനുകള് ഫേസ്ബുക്കിനും ലഭിക്കുമെന്നാണ് സൂചനകൾ .സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് .
2019 ൽ പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ് എത്തുന്നു .ഏറ്റവും അവസാനം വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പുതിയ പരിഷ്കരിച്ച ഇമോജികളും കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകളുമാണ് .പുതിയതായി എത്തിയ 21 ഇമോജികളാണ് ഇതിലുള്ളത് .ഈ രണ്ടു അപ്പ്‌ഡേഷനുകളും ആദ്യം ലഭ്യമാകുന്നത് ആൻഡ്രോയിഡ് 2.19.21 ബീറ്റ വേർഷനിലാണ് .ആൻഡ്രോയിഡ് കൂടാതെ ios ഉപഭോതാക്കൾക്ക് ഇത്തരത്തിലുള്ള അപ്പ്‌ഡേഷനുകൾ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഐഒഎസ് ഉപഭോതാക്കൾക്ക് ഫെയ്സ് ഐഡി, ടച്ച് ഐഡി എന്നീ ഫീച്ചറുകള്‍ ലഭിക്കുന്നുണ്ട് .സുരക്ഷ സംവിധാനം മുൻനിർത്തിയാണ് ഇപ്പോൾ ഫിംഗർ പ്രിന്റ് അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .