റെക്കോർഡുകൾ തലപതി വിജയെ സംബന്ധിച്ചടത്തോളം ഒരു പുതുമയല്ല .എന്നാൽ മൊത്തം യൂട്യൂബിനെ ഞെട്ടിച്ചുകൊണ്ട് വിജയുടെ ഏറ്റവും പുതിയ ചിത്രമായ മെർസൽ മുന്നേറുകയാണ് .കണക്കുകൾ പ്രകാരം മെർസൽ 2 മണിക്കൂർ പോലും കാത്തിരിക്കേണ്ടിവന്നില്ല 500k ലൈക്സിനു മുകളിലാണ് നേടിയത് .
ലോകത്തിലെ തന്നെ ഏറ്റവും വലിയ യുട്യൂബ് ലൈക് നേടിയ ചിത്രമായിരുന്നു വിവേകവും കൂടാതെ സ്റ്റാർ വാർ ദി ലാസ്റ്റ് ജെഡിയും .എന്നാൽ ഇതെല്ലം ഇപ്പോൾ പഴംകഥയായിപ്പോയി .ഒറ്റവാക്കിൽ പറഞ്ഞാൽ കേരളത്തിലെയും തമിഴ് നാട്ടിലെയും വിജയ് ഫാൻസ് യുട്യൂബിൽ കേറി മേഞ്ഞു എന്നുതന്നെ പറയാം .
ഇപ്പോൾ വിജയുടെ മെർസൽ തന്നെയാണ് യുട്യൂബിൽ ഒന്നാമത് .ഏകദേശം രണ്ടുമാസംകൊണ്ടു വിവേകം നേടിയത് 59000 ലൈക്കുകൾ ആണെങ്കിൽ ഇപ്പോൾ വെറും മൂന്നു മണിക്കൂർകൊണ്ട് മീര്സല് നേടിയത് 60200 ലൈക്കുകൾ ആണ് .
ഇത് തമിഴ് സിനിമയെ സംബന്ധിച്ചടത്തോളം ഒരു വൻ നേട്ടംതന്നെയാണ് .വിജയ് എന്ന നടന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയേറിയ മൂവിയാണ് മെർസൽ .വിജയ് എത്തുന്നത് ട്രിപ്പിൾ റോളിലാണ് .തെരി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം വിജയും അറ്റ്ലീയും കൈകോർക്കുന്നു .
ഇതിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് AR റഹ്മാൻ ആണ് .ഒക്ടോബർ 18 മുതൽ ഇത് തിയറ്ററുകളിൽ എത്തുന്നതാണ് .