Merry Christmas Wishes: 40-ലധികം ക്രിസ്മസ് ആശംസകൾ വാട്സ്ആപ്പ് വഴി അയക്കാൻ, ഫോട്ടോകളും സ്റ്റിക്കറുകളും ഇതാ…

Merry Christmas Wishes: 40-ലധികം ക്രിസ്മസ് ആശംസകൾ വാട്സ്ആപ്പ് വഴി അയക്കാൻ, ഫോട്ടോകളും സ്റ്റിക്കറുകളും ഇതാ…
HIGHLIGHTS

നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് സ്നേഹവും കരുതലും നിറഞ്ഞ Merry Christmas Wishes ഷെയർ ചെയ്യാം

മനോഹരമായ ക്രിസ്മസ് ഗാനങ്ങളുടെ വരികളും ആശംസകൾക്കായി ഉപയോഗിക്കാം

നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിലും മനോഹരമായ ഷോർട് വീഡിയോകളും ഇമേജുകളും പങ്കുവയ്ക്കാം

Merry Christmas Wishes: ഇന്ന് December 25- ഉണ്ണുയേശു മണ്ണിൽ പിറന്ന സുദിനം. മഞ്ഞിലെ കുളിമയോടെ പുതിയൊരു ക്രിസ്മസ് സീസൺ കൂടി വന്നെത്തിയിരിക്കുന്നു.

വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും സ്റ്റാർ തൂക്കിയും പ്ലം കേക്കിന്റെ രുചി പങ്കുവച്ചും ക്രിസ്മസ് ആഘോഷിക്കാം. ഒപ്പം നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് സ്നേഹവും കരുതലും നിറഞ്ഞ ആശംസകളും ഷെയർ ചെയ്യാം.

Merry Christmas Wishes

Merry Christmas Wishes
Merry Christmas Wishes

WhatsApp, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പേജുകളിലൂടെ ക്രിസ്മസ് ആശംസകൾ അറിയിക്കാം. നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിലും മനോഹരമായ ഷോർട് വീഡിയോകളും ഇമേജുകളും പങ്കുവയ്ക്കാം. കൂട്ടൂകാർക്കും സുഹൃത്തുക്കൾക്കും ക്രിസ്മസ് ആശംസകൾ അറിയിക്കണ്ടേ?

വെറുതെ ഒരു ആശംസ പങ്കിടാതെ, നിങ്ങളുടെ സ്നേഹവും സന്തോഷവും ആശംസകളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇതിനായി മനോഹരമായ Quotes, X’Mas Photos, വാചകങ്ങൾ ഉൾപ്പെടുത്തണം.

മലയാളത്തിലും ഇംഗ്ലീഷിലും ക്രിസ്മസ് ആശംസകൾ തിരയുന്നവർക്കായി താഴെ കൊടുക്കുന്ന സന്ദേശങ്ങൾ ഉപയോഗിക്കാം. മനോഹരമായ ക്രിസ്മസ് ഗാനങ്ങളുടെ (Christmas Songs) വരികളും ആശംസകൾക്കായി ഉപയോഗിക്കാം.

ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ള ഫോട്ടോകൾ നിങ്ങൾക്ക് സ്റ്റാറ്റസുകളിൽ പങ്കിടാം. അതുപോലെ വാട്സ്ആപ്പ് GIF, സ്റ്റിക്കറുകൾ വഴിയും ആശംസ അറിയിക്കാം.

Merry Christmas Wishes in Malayalam

ഈ ക്രിസ്മസ് ദിനത്തില്‍ എല്ലാവിധ സന്തോഷങ്ങളും ലഭിക്കട്ടെ, ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു!❤️

“ഗബ്രിയേലിന്റെ ദർശനസാഫല്യമായ്..
സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്
ബെത്ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ,” മെറി ക്രിസ്മസ്!

ക്രിസ്മസിന്റെ മാന്ത്രികതയും അത്ഭുതവും നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ കോണിലും തിളങ്ങട്ടെ🎅🏽. ക്രിസ്തുമസ് ആശംസകൾ❤️!

ഈ ക്രിസ്മസ് ദിനത്തിൽ എല്ലാവിധ സമാധാനവും സ്നേഹവും സന്തോഷവും നേരുന്നു. Merry Christmas!

ഭൂമിയെ സ്നേഹത്തിൻ ആരാമമാക്കുവാൻ വന്നു പിറന്ന യേശുനാഥന്റെ ജന്മദിനം സ്നേഹത്തോടെ കൊണ്ടാടാം, മെറി ക്രിസ്മസ്!❤️

Merry Christmas Wishes

ഓ… ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ് ജിംഗിൾ ഓൾ ദി വേ! സ്വർണത്തേരിലേറി സാന്താക്ലോസ് 🎅🏽🎄 എത്തി. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമ്മാനപ്പൊതികൾ തുറന്ന് സ്നേഹം പങ്കുവയ്ക്കൂ… ഏവർക്കും ഹാപ്പി ക്രിസ്മസ് നേരുന്നു…

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ! ഇതൊരു പുതിയ തുടക്കത്തിന്റെ ആദ്യ ദിനമാകട്ടെ. മെറി ക്രിസ്മസ്!

ഈ ക്രിസ്തുമസ് ദിനം നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നൽകട്ടെ, ഒപ്പം മനോഹരമായ പുതുവർഷവും ആശംസിക്കുന്നു. Merry Christmas!

Merry Christmas Wishes

യേശുദേവന്റെ തിരുപ്പിറവി സന്തോഷത്തോടെയും സമാധാനത്തോടെയും കൊണ്ടാടാം, സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🌟!

പുൽക്കൂട്ടിൽ ഉണ്ണിയേശു പിറന്നു, മാലാഖമാർ സ്നേഹത്തിൻ ദീപം തെളിച്ചു, വിണ്ണിൽ സമാധാനത്തിന്റെ താരകം 💫 വിരിഞ്ഞു. മെറി ക്രിസ്മസ്!

ക്രിസ്മസ് സ്നേഹം പൊതിഞ്ഞ പങ്കുവയ്ക്കലുകളാണ്. സമ്മാനപ്പൊതികളുമായി സാന്താക്ലോസ് തേരേറിയെത്തി. നിങ്ങൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു❤️!

Merry Christmas Wishes

“ദേവദൂതർ പാടി
സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ,” Merry Christmas🎄🥮!

“സത്യനായകാ മുക്തിദായകാ പുൽത്തൊഴുത്തിൻ പുളകമായ സ്നേഹഗായകാ, ശ്രീ യേശുനായകാ,” പുണ്യദിനത്തിന്റെ ആഘോഷത്തിനൊപ്പം ഏവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നു!

മനുഷ്യരാശിയ്ക്ക് മാർഗവും ദീപവുമായി പിറന്ന സ്നേഹപുത്രൻ, ഉണ്ണിയേശുവിന്റെ ജന്മദിനമാണിന്ന്. ഏവർക്കും സ്നേഹത്തിന്റെ ഭാഷയിൽ ക്രിസ്മ് ആശംസകൾ നേരുന്നു…❤️⛄

Merry Christmas Wishes

പുൽക്കൂട്ടിൽ പിറന്ന ലോകരക്ഷകന്റെ ജന്മദിനം, സ്നേഹത്തോടെയും സന്തോഷത്തോടെയും കൊണ്ടാടാം ഈ സുദിനം. Merry Christmas!

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം. ഏവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നു⛄!

മാനവരാശിയ്ക്ക് രക്ഷകനായി വന്ന ദേവപുത്രൻ, യേശുക്രിസ്തുവിന്റെ പിറന്നാൾ ദിനം🌟. ഐക്യത്തോടെയും സമാധാനത്തോടെയും കൊണ്ടാടാം🎉. സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!

Merry Christmas Wishes

ക്രിസ്മസ് താങ്കളുടെ ജീവിതത്തിൽ എന്നും സ്നേഹവും സന്തോഷവും നിറയ്ക്കട്ടെ. മെറി ക്രിസ്മസ്!

ഉണ്ണിയേശുവിന്റെ ജന്മ രാവിനെ ആഘോഷമാക്കാം🎉, മനുഷ്യനന്മയ്ക്കായി പിറന്ന ക്രിസ്തുവിന്റെ ജനനം സ്മരിക്കാം. മെറി ക്രിസ്മസ്!

പുൽക്കൂടിന്റെ എളിമയും, നക്ഷത്രത്തിന്റെ ശോഭയും, ഉണ്ണിയേശുവിന്റെ സ്നേഹവും🕯️ നിറഞ്ഞതാകട്ടെ നിങ്ങളുടെ ജീവിതം. ക്രിസ്തുമസ് ആശംസകൾ🥂❤️

ക്രിസ്തുമസ് പോലെ ശോഭയുള്ളതും ഊഷ്മളവുമാകട്ടെ 🕯️ നിങ്ങളുടെ ജീവിതവും, എല്ലാ പ്രിയപ്പെട്ടവർക്കും ഹാപ്പി ക്രിസ്മസ്!

Merry Christmas Wishes

നിങ്ങൾക്കും കുടുംബത്തിനും സ്നേഹത്തിൽ പൊതിഞ്ഞ🎁, സന്തോഷത്തിൽ കോർത്തിണക്കിയ ക്രിസ്മസ് 🔮 ആശംസിക്കുന്നു

നിങ്ങളുടെ ക്രിസ്മസ് റുഡോൾഫിന്റെ മൂക്ക് പോലെ ശോഭയുള്ളതാകട്ടെ, നിങ്ങളുടെ പുതുവർഷം സാന്തയുടെ കളിപ്പാട്ട കൂടാരം പോലെ സമൃദ്ധമാകട്ടെ, മെറി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ!

ഉണ്ണിയേശു പിറവിയെടുത്ത പുണ്യദിനം. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകട്ടെ, മെറി ക്രിസ്മസ്🔮!

മംഗളം മംഗളമേ എല്ലാർക്കും മംഗളം, മംഗളമേ. സ്നേഹം നിറഞ്ഞ 🎄🥮ക്രിസ്തുമസ് ആശംസകൾ!

വിണ്ണിലെ താരകം കൺ തുറന്നു
മന്നിൽ സമാധാനപാലകനാം ഉണ്ണി
പുൽക്കൂട്ടിൽ പുഞ്ചിരിച്ചു, ഇന്ന് ക്രിസ്തുമസ്. എല്ലാവർക്കും എന്റെ ഹൃദ്യമായ ക്രിസ്മസ് ആശംസകൾ!

മധുരപലഹാരങ്ങളുടെ രുചി പോലെയാണ് സുഹൃത്തുക്കൾ. എല്ലാ മത്സരങ്ങളെയും അവർ അതിജീവിക്കും. 🎁💌Merry X’Mas!

കാലിത്തൊഴുത്തില്‍ പിറന്ന്, മനുഷ്യരാശിയ്ക്കായി ത്യാഗം ചെയ്ത ദൈവപുത്രൻ! സ്നേഹം നിറഞ്ഞതാകട്ടെ നിങ്ങളുടെ ക്രിസ്മസ് ദിനം, ആശംസകൾ നേരുന്നു🎄🥮!

മെറി ക്രിസ്മസ്! ഈ ഉത്സവകാലം നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നൽകട്ടെ🎁💌.

Merry Christmas Wishes

Also Read: Christmas Stickers: WhatsApp സ്റ്റിക്കറുണ്ടാക്കാം, പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം| Easy Tips

Christmas Wishes ഇംഗ്ലീഷിൽ

May your dreams be fulfilled and your heart ignite like the star, Merry Christmas

Christmas is a festival of joy and magic. I wish you a very Happy X’Mas❤️

Celebrate the joy of Christmas with your family and loved ones. Happy X’Mas

I wish you and your family a wonderful Christmas🎄🥮

Merry Christmas Wishes

Christmas is here, I wish your life to be filled with colour and joy🎇. Merry Christmas & Happy New Year

May this Christmas fill your heart with joy and wonder. Merry Christmas!

Merry Christmas! The Festival of Joy Arrived. Celebrate the day with your beloved and spread love❤️🥂.

Merry Christmas to you and your family. ❤️Stay Happy always.

Merry Christmas Wishes

May the spirit of Christmas bring peace to you and life to your dreams.

Wish you a very very beautiful Christmas day. Be Happy❤️⛄

I wish this holy day brings happiness to you and your family. Merry Christmas!

WhatsApp സ്റ്റിക്കർ, GIF വഴി ആശംസ അറിയിക്കാം

നിങ്ങൾക്ക് വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുന്നതിനിടെ സ്റ്റിക്കറുകളും GIF, ഇമോജികളും പങ്കിടാം. വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ കീബാഡ് കാണില്ലേ? ഇവിടെ നിന്നും സ്റ്റിക്കറുകളും GIF-കളും സെലക്ട് ചെയ്ത് പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo