Google Payയുടെ ഗുണങ്ങളും ദോഷങ്ങളും ഇവയെല്ലാം…

Google Payയുടെ ഗുണങ്ങളും ദോഷങ്ങളും ഇവയെല്ലാം…
HIGHLIGHTS

പണം കൈമാറ്റം ചെയ്യുന്നതിന് വളരെ മികച്ച ഓൺലൈൻ സംവിധാനമാണ് Google Pay

എന്നാലും ഗൂഗിൾ പേയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്

അവ എന്തെല്ലാമെന്ന് ഇവിടെ വിശദീകരിക്കുന്നു

ഇന്ന് മിക്കവരും Google Pay ഉപയോക്താക്കളാണ്. ഒരു ജനപ്രിയ ഡിജിറ്റൽ വാലറ്റായി ഇന്ത്യയിലും ധാരാളം ആളുകൾ ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കുന്നുണ്ട്. പണം കൈമാറ്റം ചെയ്യുന്നതിന് വളരെ മികച്ചതാണെങ്കിലും, ചിലപ്പോഴൊക്കെ പണമിടപാടുകളിൽ തടസ്സങ്ങളും നേരിടുന്നു. അതിനാൽ തന്നെ Google Payയ്ക്ക് ഒരുപോലെ ഗുണവും ദോഷവുമുണ്ട്. ഇത്തരത്തിൽ ഗൂഗിൾ പേയുടെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമെന്ന് ചുവടെ വിവരിക്കുന്നു.

Google Payയുടെ ഗുണങ്ങളും ദോഷങ്ങളും

മറ്റ് ഡിജിറ്റൽ വാലറ്റുകളെപ്പോലെ, ചെക്ക്ഔട്ട് പ്രക്രിയ വേഗത്തിലും എളുപ്പത്തിലുമാകുന്ന രീതിയിലാണ് Google Pay രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ചരക്കുകൾക്കും സേവനങ്ങൾക്കുമായി പണം നൽകുന്നതിന് അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ ആപ്പ് സാധ്യമാക്കുന്നു.

Google Pay പേയ്‌മെന്റ് ഓപ്ഷനായി സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ ഇതാ…

ഗൂഗിൾ പേ- നേട്ടങ്ങൾ (Merits of Google Pay)

1. ഗൂഗിൾ പേയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, ഇത് ആൻഡ്രോയിഡ് ഫോണുകളിലും, ഐഒഎസ് ഫോണുകളിലും ഒരുപോലെ ഉപയോഗിക്കാമെന്നതാണ്. അതിനാൽ തന്നെ സ്മാർട്ഫോൺ ഉപയോഗിക്കുന്ന മിക്ക ഉപഭോക്താക്കൾക്കും Google Payലേക്ക് ആക്‌സസ് ഉണ്ട്. ഗൂഗിൾ പേയുടെ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ഓൺലൈനായി പേയ്‌മെന്റുകൾ നടത്താനാകും. അതിനാൽ ഇത് ബിസിനസുകൾക്കും വ്യക്തിപരമായ ഇടപാടുകൾക്കും വളരെയധികം മികച്ചതാണ്.

2. ഓൺലൈൻ പേയ്‌മെന്റുകളിലേക്ക് വന്നാൽ ബിസിനസുകളിലും വ്യക്തിപരമായ സേവനങ്ങളിലും ഒരുപോലെ Google Pay ഉപയോഗിക്കാമെന്നത് മാത്രമല്ല, ഇത് സുരക്ഷിതവുമാണ്. Google Pay ടോക്കണൈസേഷൻ ഉപയോഗിക്കുന്നു. അതായത് ഒരു ഉപഭോക്താവിന്റെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മറ്റൊരാളുമായി പങ്കിടില്ല. ഇത് ഡാറ്റ മോഷണവും മറ്റ് കപട ഇടപാടുകളും തടയുന്നു.

3. ഉപഭോക്താക്കൾക്ക് പർച്ചേസിങ്ങിന് Google Pay ഉപയോഗിക്കാം. മാത്രമല്ല, ഡിജിറ്റൽ ബോർഡിങ് പാസുകൾ അല്ലെങ്കിൽ ഡിജിറ്റൽ ടിക്കറ്റുകൾ കൈവശം വയ്ക്കുന്നത് പോലെയുള്ള മറ്റ് കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാം. നിങ്ങൾ ബിസിനസ്സ് ഇവന്റുകൾ നടത്തുകയാണെങ്കിൽ, ഇത് ഒരു പ്രധാന ബോണസാണ്. കാരണം പേപ്പർ ടിക്കറ്റുകൾ ഉപയോഗിച്ച് ഇവന്റ് പാസുകളുടെ ട്രാക്ക് സൂക്ഷിക്കുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ നല്ലതാണ്.

4. ഇൻകമിങ്, ഔട്ട്‌ഗോയിങ് പേയ്‌മെന്റുകളും ഉപഭോക്തൃ ഇൻവോയ്‌സുകളും Google Pay ട്രാക്ക് ചെയ്യുന്നു. ഇത് ബുക്ക് കീപ്പിങ് എളുപ്പമാക്കുന്നതിനൊപ്പം സമ്മർദവും കുറയ്ക്കുന്നു. നിങ്ങളുടെ അക്കൗണ്ടിൽ നടത്തിയ ഓരോ ഇടപാടും ആർക്കൈവുചെയ്‌തതും എപ്പോൾ വേണമെങ്കിലും അവലോകനത്തിന് ലഭ്യമാണ്.

ഗൂഗിൾ പേ- പരിമിതികൾ (Demerits of Google Pay)

1. വ്യക്തിഗത പേയ്‌മെന്റുകളുടെ കാര്യം വരുമ്പോൾ, Google Pay പ്രവർത്തിക്കുന്നതിന് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യ ആവശ്യമാണ്. നിങ്ങളുടെ ബിസിനസിന് NFC ടെർമിനൽ ഇല്ലെങ്കിൽ, നിങ്ങളുടെ ഉപഭോക്താക്കൾക്ക് Google Pay ഉപയോഗിച്ച് നേരിട്ട് പേയ്‌മെന്റുകൾ നടത്താനാകില്ല. ഗുണനിലവാരവും സവിശേഷതകളും അനുസരിച്ച് NFC ടെർമിനലുകളുടെ വില ഏകദേശം $50 മുതൽ 100 ഡോളറിലധികം വരെ വരുന്നു.

2. ചില നാടുകളിൽ ഗൂഗിൾ പേ ലഭ്യമല്ല. ഒട്ടനവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, പേപാൽ പോലുള്ള മറ്റ് ചില പേയ്‌മെന്റ് രീതികൾ പോലെ ഇത് ഇപ്പോഴും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല. Google Pay അനുവദിക്കാത്ത രാജ്യത്തിലും, ഇത് ഉപയോഗിക്കാത്ത ആളുകളും ബിസിനസ്സുകളുമായും പണം കൈമാറാൻ ഗൂഗിൾ പേയ്ക്ക് സാധിക്കില്ല.

3. പരിമിതമായ എണ്ണം ബാങ്കുകൾ മാത്രമേ Google Pay പിന്തുണയ്ക്കുന്നുള്ളൂ. അതിനാൽ നിങ്ങളുടെ ബാങ്ക് Google Pay സപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കത് ഒരു പേയ്‌മെന്റ് രീതിയായി ഇത് സ്വീകരിക്കാൻ കഴിയില്ല. അതുപോലെ, നിങ്ങളുടെ ഉപഭോക്താക്കളുടെ ബാങ്കുകൾ Google Pay-യെ പിന്തുണയ്ക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സ്റ്റോറിൽ പേയ്‌മെന്റുകൾ നടത്താനും സാധിക്കുന്നതല്ല. ഇത് ഉപഭോക്താക്കൾക്കും ബിസിനസുകാർക്കും ഒരുപോലെ പോരായ്മയാണ്.

4. അയയ്ക്കുന്നയാൾ ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതിയെ (ഉദാ. ബാങ്ക് അക്കൗണ്ട് vs ഡെബിറ്റ് കാർഡ്) അനുസരിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ Google Pay ഇടപാട് കാണിക്കുന്നതിന് മൂന്ന് മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. ഈ സമയത്ത്, ഇടപാട് പെൻഡിങ് എന്നാണ് കാണിക്കുന്നത്. ഇത് പലപ്പോഴും ബാങ്കുകളുടെ സാങ്കേതിക തകരാറ് മൂലവുമുണ്ടാകാം. എങ്കിലും, ഇത് പണം ട്രാൻസഫർ ചെയ്യുമ്പോൾ വലിയൊരു വെല്ലുവിളിയാകുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo