മെയ്‌സു എം 5 ഫോണിന്റെ വില കുറച്ചു

മെയ്‌സു എം 5 ഫോണിന്റെ  വില കുറച്ചു
HIGHLIGHTS

വിപണിയിലെത്തി 48 മണിക്കൂറുകൾക്കുള്ളിൽ മെയ്‌സു എം 5 വിലകുറച്ചു.ഏതാണ്ട് സമാന സ്പെക്കുകളോടെയുള്ള ഷവോമി റെഡ്മി 4 വെറും 8999 രൂപയ്ക്കു ലഭ്യമാണ് എന്നതാകാം കാരണം

മെയ്‌സുവിൽ  നിന്നുള്ള പുതിയ ഫോണായ  മെയ്‌സു എം 5 വിപണിയിലെത്തി 48 മണിക്കൂറുകൾക്കുള്ളിൽ  കമ്പനി  ഫോണിൻമേൽ വിലക്കുറവ് പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഈ ഫോണിന്റെ വില 10499 രൂപയായിരുന്നു. 9499 രൂപയാണ് പുതിയ വില.

ഈ ഫോണിന്റെ ഏതാണ്ട് സമാന സ്പെക്കുകളോടെയുള്ള ഷവോമി  റെഡ്മി 4  വെറും  8999 രൂപയ്ക്കു ലഭ്യമാണ് എന്നതാകാം  പുറത്തിറക്കി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഈ ഫോണിന്റെ വില കുറയ്ക്കാനുള്ള  പ്രധാന കാരണം.5 മെഗാപിക്സൽ  സെൽഫിഷൂട്ടറോട് കൂടിയ മെയ്‌സു എം 5  ഫോണിന് 3070 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസിലാണ് ഈ ഫോൺ  പ്രവർത്തിക്കുന്നത്.

ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്തിയെത്തിയിരിക്കുന്ന ഈ ഫോണിന് 4 ജി കണക്റ്റിവിറ്റിയുമുണ്ട്. 1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഡിസ്‌പ്‌ളേയ്‌ക്കു 2.5 ഡി കർവ്ഡ് ഗ്ലാസ് സംരക്ഷണമേകുന്നു. ഫോണിന് 3 ജിബി റാമും 32 ജിബി ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. ഫേസ്ഡിറ്റക്ഷൻ ആട്ടോഫോക്കസ് പ്രത്യേകതയുള്ള 13 മെഗാപിക്സൽ 5P ലെൻസ് പിൻക്യാമറ f/2.2 അപ്പേർച്ചർ നൽകുന്നതാണ്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo