മെയ്‌സു എം 5 ഫോൺ വിപണിയിലെത്തി

Updated on 17-May-2017
HIGHLIGHTS

3 ജിബി റാമും 32 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള മെയ്‌സു എം 5 എത്തിയിരിക്കുന്നത് ഫിംഗർപ്രിന്റ് സ്കാനറോടെ

മെയ്‌സുവിൽ നിന്നുള്ള മധ്യ നിര സ്മാർട്ട്ഫോൺ 'മെയ്‌സു എം 5' ചൈനയ്ക്ക് പിന്നാലെ ഇന്ത്യൻ വിപണിയിലുമെത്തി. ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്തിയെത്തിയിരിക്കുന്ന ഈ ഫോണിന് 4 ജി കണക്റ്റിവിറ്റിയുമുണ്ട്. 1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഡിസ്‌പ്‌ളേയ്‌ക്കു 2.5 ഡി കർവ്ഡ് ഗ്ലാസ് സംരക്ഷണമേകുന്നു. 

1.5 ജിഗാ ഹെട്സ് വേഗത നൽകുന്ന മീഡിയാടെക്  MT6750 പ്രൊസസർ കരുത്തേകുന്ന ഫോണിന് 3 ജിബി റാമും 32 ജിബി ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. ഫേസ്ഡിറ്റക്ഷൻ ആട്ടോഫോക്കസ് പ്രത്യേകതയുള്ള 13 മെഗാപിക്സൽ 5P ലെൻസ് പിൻക്യാമറ f/2.2 അപ്പേർച്ചർ നൽകുന്നതാണ്.

5 മെഗാപിക്സൽ  സെൽഫിഷൂട്ടറോട് കൂടിയ മെയ്‌സു എം 5  ഫോണിന് 3070 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ഫോൺ 10,499 രൂപയ്ക്കു  TataCliq.com എന്ന സൈറ്റിൽ നിന്നും വാങ്ങാൻ കഴിയും.

Connect On :