മെയ്‌സു എം 5 സി വിപണിയിലെത്തി
മെയ്‌സു എം 5 ന്റെ വില കുറഞ്ഞ വേരിയന്റാണ് വിപണിയിലെത്തിയ എം 5 സി
മധ്യനിര സ്മാർട്ട് ഫോൺ വിപണിയിൽ സജീവമായ മെയ്‌സു; എം 5 സി (Meizu M5c) എന്ന താരതമ്യേന വിലകുറഞ്ഞ ഹാൻഡ്‌സെറ്റ് വിപണിയിലെത്തിച്ചു. മെയ്‌സു എം 5 ൽ നാം കണ്ട ഡിസൈൻ ഭാഷ പുതിയ ഹാൻഡ്സെറ്റിലും മെയ്‌സു നിലനിർത്തിയിരിക്കുമ്പോൾ 'മെയ്‌സു എം 5 സി'യിൽ മെറ്റൽ ബോഡിക്ക് പകരമായി ഒരു പോളികാർബണേറ്റ് ബോഡി ആണ് ഉപയോഗിച്ചിരിക്കുന്നത്
1280 x 720 പിക്സൽ റെസലൂഷനുള്ള 5.0-ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയോടെയെത്തിയിരിക്കുന്ന ഫോണിൽ 2 ജിബി LPDDR3 റാം, 16 ജിബി സ്റ്റോറേജ് എന്നീ സൗകര്യങ്ങളുണ്ട്. 1.3 ജിഗാ ഹെർട്സ് വേഗത നൽകുന്ന ക്വാഡ് കോർ 64-ബിറ്റ് മീഡിയടെക് പ്രോസസർ കരുത്തേകുന്ന ഫോണിനു 8 മെഗാപിക്സൽ പിൻ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്
ഫ്ളയിം ഒ.എസ് 6 (Flyme OS 6) ൽ പ്രവർത്തിക്കുന്ന മെയ്‌സുവിൽ നിന്നുള്ള ആദ്യ സ്മാർട്ട്ഫോണായിരിക്കും മെയ്‌സു എം 5 സി. വെറും 135 ഗ്രാം ഭാരവും 8.3 മില്ലീമീറ്റർ കനവുമുള്ള ഈ സ്മാർട്ട്ഫോൺ 3,000 എം.എ.എച്ച് ബാറ്ററി ഘടിപ്പിച്ചാണ് എത്തിയിരിക്കുന്നത്. കറുപ്പ്, ഗോൾഡ്, റെഡ്, ബ്ലൂ, പിങ്ക് എന്നീ അഞ്ചു നിറങ്ങളിലെത്തുന്ന ഫോൺ ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, ബ്രൂണൈ, കംബോഡിയ, ചൈന, ഫ്രാൻസ്, ഹോങ്ങ്കോങ്ങ്, ഇന്ത്യ, ഇസ്രായേൽ, ഇറ്റലി, മ്യാൻമർ, ന്യൂസിലാൻഡ്, റഷ്യ, സ്പെയിൻ, ഉക്രൈൻ എന്നീ രാജ്യങ്ങളിൽ ലഭ്യമാകും. എന്നാൽ ഈ ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല