ഇതാ ഒരു പാൻ ഇന്ത്യൻ മാസ്സ് സിനിമ OTT യിൽ ഈ മാസ്സം എത്തുന്നു

Updated on 15-May-2022
HIGHLIGHTS

ആചാര്യ എന്ന സിനിമ ഇതാ OTT യിൽ എത്തുന്നു

ഒഫീഷ്യൽ ആയി തന്നെ ഈ കാര്യം അറിയിച്ചിരിക്കുന്നു

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായിരുന്നു ആചാര്യ എന്ന സിനിമ .ഏപ്രിൽ അവസാനത്തിൽ തിയറ്ററുകളിൽ എത്തിയ ഈ സിനിമയ്ക്ക് തണുപ്പൻ പ്രതികരണം ആയിരുന്നു തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി അഭിനയിച്ചു തിയേറ്ററുകളിൽ എത്തിയ ഒരു സിനിമ കൂടിയായിരുന്നു ഇത് .

എന്നാൽ ഇപ്പോൾ ഇതാ ഏകദേശം 3 ആഴ്ചകൾ പിന്നിടുമ്പോൾ ഈ സിനിമ OTT യി റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ് .മെയ് 20 നു ഈ സിനിമ ആമസോൺ പ്രൈംമിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ് എന്ന് ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുകയാണ് .ചിരഞ്ജീവിയെ കൂടാതെ മകൻ റാം ചരണും ഈ സിനിമയിൽ ഒരു വലിയ വേഷം ചെയ്തിട്ടുണ്ട് .

മെയ് മാസ്സത്തിലെ മറ്റു റിലീസുകൾ

മെയ് മാസ്സത്തിൽ OTT യിൽ  പുറത്തിറക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം നേരിട്ട് എത്തുക.മെയ് 20 നു ഈ ചിത്രം നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :