മാരുതി സുസുക്കി ജിംനിയ്ക്ക് റെക്കോഡ് ബുക്കിങ്

മാരുതി സുസുക്കി ജിംനിയ്ക്ക് റെക്കോഡ് ബുക്കിങ്
HIGHLIGHTS

മാരുതി സുസുക്കി ജിംനി വേരിയന്റുകളിൽ ഒരേ എഞ്ചിനാണുള്ളത്

മാരുതി ജിംനിയുടെ വില ഏകദേശം 10-12.5 ലക്ഷം രൂപയായിരിക്കും

നെക്സ റീട്ടെയിൽ വഴിയാണ് ഈ വാഹനം വിൽപ്പന നടത്തുന്നത്

വാഹന പ്രേമികള്‍ നാളുകളായി കാത്തിരുന്ന ജിംനി (Jimny ) ലൈഫ്സ്റ്റൈല്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തെ ഒടുവില്‍ 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി(Maruti Suzuki). ഓഫ് റോഡ് എസ്‌യുവി വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് 2023 ഓട്ടോ എക്‌സ്‌പോയിൽ വച്ച് മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny)യുടെ ലോഞ്ചോടെ അവസാനിച്ചത്. ഇതിനകം പല രാജ്യങ്ങളിലും ലഭ്യമായിട്ടുള്ള 3 ഡോർ സുസുക്കി ജിംനി(Jimny) മോഡലിൽ നിന്നും നിരവധി വ്യത്യാസങ്ങളോടെയാണ് മാരുതി സുസുക്കി ജിംനി(Maruti Suzuki Jimny) 5 ഡോർ എസ്‌യുവി(SUV) അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനകം തന്നെ മാരുതി സുസുക്കി ജിംനി(Maruti Suzuki Jimny)യുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 11,000 രൂപയാണ് ബുക്കിങ്ങിനായി നൽകേണ്ടത്. ഈ എസ്‌യുവി ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കുള്ള യൂണിറ്റുകളും ഇന്ത്യയിൽ നിന്ന് തന്നെ കയറ്റുമതി ചെയ്യുമെന്ന് മാരുതി സുസുക്കി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഗുരുഗ്രാം പ്ലാന്റിലാണ് വാഹനം നിർമ്മിക്കുന്നത്. വരും ദിവസങ്ങളില്‍ ജിംനിക്കായി ശക്തമായ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നതായി നിര്‍മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ഈ മോഡലിനായുള്ള കാത്തിരിപ്പ് കാലാവധി ഇതിനകം മൂന്ന് മാസമായി ഉയര്‍ന്നതായി അവകാശപ്പെട്ടു. 
മാരുതി ജിംനിയുടെ വില ഏകദേശം 10-12.5 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny)യുടെ വേരിയന്റുകൾ

സെറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിൽ മാത്രമാണ് ജിംനി 5 ഡോർ ലഭ്യമാകുന്നത്. സെറ്റ വേരിയന്റാണ് വില കുറഞ്ഞത്. ഇതിൽ വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓപ്പോ എന്നിവയുള്ള 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുണ്ട്. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഈ മോഡലിൽ വരുന്നത്. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ ടോ ഹുക്കുകൾ എന്നിവയും ഈ വേരിയന്റിലുണ്ട്.

മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) 5 ഡോർ വേരിയന്റിൽ ഫ്രണ്ട് ആൻഡ് റിയർ സീറ്റ് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുണ്ട്. ഡ്രൈവർ സൈഡ് പവർ വിൻഡോയിൽ ഓട്ടോ അപ്/ഡൗൺ എന്നിവയും നൽകിയിട്ടുണ്ട്. പിഞ്ച് ഗാർഡിനൊപ്പം, ഫ്ലാറ്റ് റീക്ലൈനബിൾ ഫ്രണ്ട് സീറ്റുകൾ, ഡേ/നൈറ്റ് IRVM, ഡീഫോഗർ, ഇലക്ട്രിക് ഒആർവിഎം എന്നിവയും വേരിയന്റിൽ നൽകിയിട്ടുണ്ട്.

ഡ്രിപ്പ് റെയിലുകൾ, സ്റ്റീൽ വീലുകൾ, വാഷറുള്ള റിയർ വൈപ്പറുകൾ, ഹാർഡ്‌ടോപ്പ് എന്നിവയാണ് സെറ്റ വേരിയന്റിലെ മറ്റ് ഫീച്ചറുകൾ. സുരക്ഷയ്ക്കായി വില കുറഞ്ഞ ജിംനിയിൽ 6 എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി) എന്നിവയാണ് നൽകിയിട്ടുണ്ട്.

ജിംനി ആൽഫ വേരിയന്റ്

ജിംനിയുടെ ടോപ്പ്-ഓഫ്-ലൈൻ ആൽഫ വേരിയന്റിന് വില കൂടുതലാണ് എന്നതിനാൽ തന്നെ ഫീച്ചറുകളുടെ കാര്യത്തിലും ചില മെച്ചപ്പെടുത്തലുകളുണ്ട്. ഈ എസ്‌യുവി വേരിയന്റിൽ 9 ഇഞ്ച് സുസുക്കി സ്‌മാർട്ട് പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. ആർക്കാമിസ് സൗണ്ട് സിസ്റ്റവും വേരിയന്റിലുണ്ട്.

ജിംനി 3 ഡോർ മോഡലിന്റെ വിപുലീകരിച്ച മോഡലാണ് ജിംനി 5 ഡോർ. ഈ എസ്‌യുവിക്ക് 3 ഡോർ വേരിയന്റിനേക്കാൾ 340 എംഎം കൂടുതൽ വീൽബേസുണ്ട്. എസ്‌യുവിക്ക് 3,985 എംഎം നീളവും 1,645 എംഎം വീതിയുമാണുള്ളത്. 1,720 എംഎം ഉയരവും മോഡലിലുണ്ട്. 210 എംഎം ഗ്രൗണ്ട് ക്ലിയറൻസും 36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളുമുള്ള വാഹനമാണ് ഇത്.

Maruti Suzuki Jimny എഞ്ചിൻ സവിശേഷതകൾ

5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ മോഡുകളുമായി വരുന്ന 1.5-ലിറ്റർ K15B NA പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്ത് നൽകുന്നത്. ഈ എഞ്ചിൻ 105 bhp കരുത്തും 134 Nm ടോർക്കും ഉത്പാദിപ്പിക്കും. മാരുതിയുടെ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ മോഡലിലുണ്ട്.

Maruti Suzuki Jimny ഓഫ് റോഡിനായി 4 വീൽ ഡ്രൈവ്

ജിംനി 5 ഡോറിൽ സുസുക്കിയുടെ ഓൾ ഗ്രിപ്പ് പ്രോ 4 വീൽഡ്രൈവ് സിസ്റ്റവും മാനുവൽ ട്രാൻസ്ഫർ കേസുമുണ്ട്. ലോ-റേഞ്ച് ഗിയർബോക്‌സിൽ 2WD-ഹൈ  4WD-ഹൈ, 4WD-ലോ എന്നിവയാണുള്ളത്. ഏത് തരം ഓഫ് റോഡിലും മികച്ച പെർഫോമൻസ് നൽകാൻ ഈ 4 വീൽ ഡ്രൈവ് സിസ്റ്റത്തിന് സാധിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo