മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) ഷോറൂമുകളിലെത്തി. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിൽ വച്ച് അവതരിപ്പിച്ച ഈ വാഹനത്തിന്റെ ബുക്കിങ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. നെക്സ ഡീലർഷിപ്പുകളിലാണ് എസ്‌യുവിയുടെ പ്രദർശനം നടക്കുന്നത്.
മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) . ഗുരുഗ്രാമിലെ നെക്സ ഡീലർഷിപ്പിലാണ് മാരുതി സുസുക്കി ജിംനി ആദ്യം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. എസ്‌യുവിയുടെ ഏറ്റവും ആകർഷകമായ യെല്ലോ നിറത്തിലുള്ള മോഡലാണ് നെക്സ ഷോറൂമിൽ എത്തിയിരിക്കുന്നത്.
ലോഞ്ചിന് മാസങ്ങൾക്ക് മുമ്പ് ബുക്കിങ് ആരംഭിച്ച ഈ വാഹനം ഇതിനകം തന്നെ ധാരാളം ആളുകൾ ബുക്ക് ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് ഈ വാഹനത്തിൽ താല്പര്യം ഉണ്ടാക്കാനും ഈ എസ്‌യുവിയെക്കായുള്ള കാത്തിരിപ്പ് ആവേശകരമാക്കാനുമായിട്ടാണ് വാഹനം ഡീലർഷിപ്പുകളിൽ പ്രദർശനത്തിന് വയ്ക്കുന്നത്. ഇതിനകം തന്നെ പല രാജ്യങ്ങളിലും വിൽപ്പനയിലുള്ള 3 ഡോർ ജിംനിയുടെ അതേ ഡിസൈനിൽ നിർമ്മിച്ച അഞ്ച് ഡോർ പതിപ്പാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ മോഡൽ വിൽപ്പനയ്ക്ക് എത്തുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ. 5 ഡോർ ജിംനി ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുന്നത്.
പുതിയ 5 ഡോർ ജിംനി 3 ഡോർ ജിംനിയുടെ ക്ലാസിക് നിയോ-റെട്രോ ഡിസൈനിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. നീളമുള്ള വീൽബേസും രണ്ടാം നിരയ്ക്കായി രണ്ട് അധിക ഡോറുകളും ഇന്ത്യയിൽ പ്രദർശിപ്പിച്ച പതിപ്പിനുണ്ട്. ജനുവരി മുതൽ തന്നെ മാരുതി സുസുക്കി അതിന്റെ എല്ലാ അംഗീകൃത ഡീലർ ഔട്ട്‌ലെറ്റുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡറിനായുള്ള ബുക്കിങ് ആരംഭിച്ചിരുന്നു.
പുതിയ ജിംനി രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുക. സെറ്റ, ആൽഫ എന്നിവയാണ് ഈ വേരിയന്റുകൾ. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നീ വാഹനങ്ങളുമായിട്ടായിരിക്കും ജിംനി മത്സരിക്കുന്നത്. ഥാറിന്റെയും ഗൂർഖയുടെയും 5 ഡോർ വേരിയന്റുകൾ വൈകാതെ പുറത്തിറങ്ങുമെന്നും സൂചനകളുണ്ട്
മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ, ഇത് 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭിക്കും. 104 പിഎസ് മാക്സിമം കരുത്തും 138 എൻഎം മാക്സിമം ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. സുസുക്കിയുടെ ഓൾഗ്രിപ്പ് ഫോർ വീൽ ഡ്രൈവ് സിസ്റ്റം ഈ വാഹനത്തിന്റെ രണ്ട് വേരിയന്റുകളിലും ഉണ്ടായിരിക്കും.