പ്രീ ബുക്കിങ്ങിൽ ഹിറ്റ് അടിച്ച Maruti Suzuki Jimny ഷോറൂമുകളിലെത്തി

പ്രീ ബുക്കിങ്ങിൽ ഹിറ്റ് അടിച്ച Maruti Suzuki Jimny ഷോറൂമുകളിലെത്തി
HIGHLIGHTS

നെക്സ ഡീലർഷിപ്പുകളിലാണ് എസ്‌യുവിയുടെ പ്രദർശനം നടക്കുന്നത്

യെല്ലോ നിറത്തിലുള്ള മോഡലാണ് നെക്സ ഷോറൂമിൽ എത്തിയിരിക്കുന്നത്

മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നീ വാഹനങ്ങളുമായിട്ടായിരിക്കും ജിംനി മത്സരിക്കുന്നത്

മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) ഷോറൂമുകളിലെത്തി. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിൽ വച്ച് അവതരിപ്പിച്ച ഈ വാഹനത്തിന്റെ ബുക്കിങ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. നെക്സ ഡീലർഷിപ്പുകളിലാണ് എസ്‌യുവിയുടെ പ്രദർശനം നടക്കുന്നത്.
മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) . ഗുരുഗ്രാമിലെ നെക്സ ഡീലർഷിപ്പിലാണ് മാരുതി സുസുക്കി ജിംനി ആദ്യം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. എസ്‌യുവിയുടെ ഏറ്റവും ആകർഷകമായ യെല്ലോ നിറത്തിലുള്ള മോഡലാണ് നെക്സ ഷോറൂമിൽ എത്തിയിരിക്കുന്നത്.

ലോഞ്ചിന് മാസങ്ങൾക്ക് മുമ്പ് തന്നെ വൻ ബുക്കിങ്

ലോഞ്ചിന് മാസങ്ങൾക്ക് മുമ്പ് ബുക്കിങ് ആരംഭിച്ച ഈ വാഹനം ഇതിനകം തന്നെ ധാരാളം ആളുകൾ ബുക്ക് ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് ഈ വാഹനത്തിൽ താല്പര്യം ഉണ്ടാക്കാനും ഈ എസ്‌യുവിയെക്കായുള്ള കാത്തിരിപ്പ് ആവേശകരമാക്കാനുമായിട്ടാണ് വാഹനം ഡീലർഷിപ്പുകളിൽ പ്രദർശനത്തിന് വയ്ക്കുന്നത്. ഇതിനകം തന്നെ പല രാജ്യങ്ങളിലും വിൽപ്പനയിലുള്ള 3 ഡോർ ജിംനിയുടെ അതേ ഡിസൈനിൽ നിർമ്മിച്ച അഞ്ച് ഡോർ പതിപ്പാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ മോഡൽ വിൽപ്പനയ്ക്ക് എത്തുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ. 5 ഡോർ ജിംനി ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുന്നത്.

ഡിസൈൻ

പുതിയ 5 ഡോർ ജിംനി 3 ഡോർ ജിംനിയുടെ ക്ലാസിക് നിയോ-റെട്രോ ഡിസൈനിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. നീളമുള്ള വീൽബേസും രണ്ടാം നിരയ്ക്കായി രണ്ട് അധിക ഡോറുകളും ഇന്ത്യയിൽ പ്രദർശിപ്പിച്ച പതിപ്പിനുണ്ട്. ജനുവരി മുതൽ തന്നെ മാരുതി സുസുക്കി അതിന്റെ എല്ലാ അംഗീകൃത ഡീലർ ഔട്ട്‌ലെറ്റുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡറിനായുള്ള ബുക്കിങ് ആരംഭിച്ചിരുന്നു.

വേരിയന്റുകൾ 

പുതിയ ജിംനി രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുക. സെറ്റ, ആൽഫ എന്നിവയാണ് ഈ വേരിയന്റുകൾ. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നീ വാഹനങ്ങളുമായിട്ടായിരിക്കും ജിംനി മത്സരിക്കുന്നത്. ഥാറിന്റെയും ഗൂർഖയുടെയും 5 ഡോർ വേരിയന്റുകൾ വൈകാതെ പുറത്തിറങ്ങുമെന്നും സൂചനകളുണ്ട്

എൻജിൻ 

മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny)  1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ, ഇത് 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭിക്കും. 104 പിഎസ് മാക്സിമം കരുത്തും 138 എൻഎം മാക്സിമം ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. സുസുക്കിയുടെ ഓൾഗ്രിപ്പ് ഫോർ വീൽ ഡ്രൈവ് സിസ്റ്റം ഈ വാഹനത്തിന്റെ രണ്ട് വേരിയന്റുകളിലും ഉണ്ടായിരിക്കും.

Digit.in
Logo
Digit.in
Logo