മാരുതി ജിംനി മെയ് ആദ്യവാരത്തിൽ
മെയ് രണ്ടാം വാരത്തില്‍ മാരുതി ജിംനി 5 ഡോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും
മാരുതി ജിംനി 5 ഡോര്‍ രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിൽ ലഭിക്കും
25,000 രൂപയാണ് ഇപ്പോൾ മാരുതി ജിംനി 5 ഡോറിന്റെ ബുക്കിംഗ് തുക
2023 ഓട്ടോ എക്സ്പോയുടെ (2023 Auto Expo) രണ്ടാം ദിനം മാരുതി ജിംനി 5 ഡോര്‍ പതിപ്പിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ച് വാതിലുകളുള്ള ജിംനിയുടെ ഔദ്യോഗിക ബുക്കിംഗ് (Booking) അവതരണത്തിന് തൊട്ടുപിന്നാലെ തന്നെ നെക്സ ഡീലര്‍ഷിപ്പിലൂടെയും ഓണ്‍ലൈന്‍ വഴിയും ആരംഭിച്ചു. ഇപ്പോള്‍ ജനപ്രിയ ഓഫ്-റോഡര്‍ എസ്‌യുവിയുടെ ലോഞ്ച് (Launch) വിശേഷങ്ങള്‍ അറിവായിട്ടുണ്ട്. മെയ് രണ്ടാം വാരത്തില്‍ മാരുതി ജിംനി 5 ഡോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകൾ മെയ് ആദ്യവാരത്തിൽ
മാരുതി ജിംനിക്കൊപ്പം ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിച്ച ഫ്രോങ്ക്സ് (Maruti Fronx) ക്രോസ്ഓവര്‍ എസ്‌യുവി അടുത്ത വാരം വിപണിയില്‍ എത്തുമെന്നും സൂചനയുണ്ട്. ആഗോളതലത്തില്‍ ജനപ്രിയമായ ജിംനി അതിന്റെ 5 ഡോര്‍ പതിപ്പില്‍ അഞ്ച് മോണോടോണ്‍, രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാക്കുന്നത്.
മാരുതി ജിംനി രണ്ട് വേരിയന്റുകളില്‍
സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, നെക്‌സ ബ്ലൂ, ബ്ലൂഷ് ബ്ലാക്ക്, പേള്‍ ആര്‍ട്ടിക് വൈറ്റ്, സിസ്ലിംഗ് റെഡ് വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ്, കൈനറ്റിക് യെല്ലോ വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് ഏഴ് കളര്‍ ഓപ്ഷനുകള്‍. സീറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് മാരുതി സുസുക്കി ജിംനി 5-ഡോര്‍ വാഗ്ദാനം ചെയ്യുന്നത്. സീറ്റ, ആല്‍ഫ വേരിയന്റുകളില്‍ 4X4 കോണ്‍ഫിഗറേഷന്‍ സ്റ്റാന്‍ഡേര്‍ഡായാണ് വരുന്നത്.
മാരുതി സുസുക്കിയുടെ ഗുരുഗ്രാം പ്ലാന്റില്‍ നിര്‍മിക്കുന്ന ജിംനി 5-ഡോര്‍ ഇവിടെ നിന്ന് മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യും.ജിംനി 3-ഡോര്‍ മോഡലിന്റെ വിപുലീകൃത പതിപ്പാണ് ജിംനി 5-ഡോര്‍. ജിംനി 5 ഡോര്‍ എസ്‌യുവിക്ക് സാധാരണ 3-ഡോര്‍ വേരിയന്റിനേക്കാള്‍ 340 എംഎം കൂടുതല്‍ വീല്‍ബേസ് ഉണ്ട്. ഇതിന്റെ വലിപ്പം നോക്കുമ്പോള്‍ എസ്‌യുവിക്ക് 3,985 എംഎം നീളവും 1,645 എംഎം വീതിയും 1,720 എംഎം ഉയരവുമുണ്ട്.210 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
ജിംനിയുടെ ഫീച്ചറുകൾ
36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും ഉണ്ട്. ഫീച്ചറുകളാല്‍ സമ്പന്നമാണ് ജിംനിയുടെ അകത്തളം. 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള വയര്‍ലെസ് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഇതില്‍ ലഭിക്കുന്നു. ക്രൂയിസ് കണ്‍ട്രോള്‍, 6 എയര്‍ബാഗുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, ഫോഗ് ലൈറ്റുകള്‍, വാഷറോട് കൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയും ഇതില്‍ കാണാം.
ജിംനിയുടെ എൻജിൻ
5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുമായി ഘടിപ്പിച്ച 1.5-ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് ജിംനിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന് 103 bhp പവറും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മാരുതിയുടെ ഓള്‍ ഗ്രിപ്പ് പ്രോയുമായിട്ടാണ് ഈ ഓഫ്റോഡര്‍ എസ്യുവി വരുന്നത്. ബ്രാന്‍ഡ് ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതു മുതല്‍ മാരുതി ജിംനി അതിന്റെ ജനപ്രീതി മുന്‍നിര്‍ത്തി 23,000-ലധികം ബുക്കിംഗുകള്‍ നേടിയിട്ടുണ്ട്.
ബുക്കിംഗ് തുക കൂട്ടി മാരുതി
ഓട്ടോ എക്സപോയുടെ സമയത്ത് 11,000 രൂപ ടോക്കണ്‍ തുക നൽകി ജിംനി ബുക്ക് ചെയ്യാമായിരുന്നു. തൊട്ടുപിന്നാലെ മാരുതി ബുക്കിംഗ് തുക കൂട്ടി. 25,000 രൂപ നല്‍കിയാല്‍ മാത്രമേ ഇപ്പോള്‍ ജിംനി ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഉയര്‍ന്ന ബുക്കിംഗ് തുക വകവെക്കാതെ തന്നെ ബുക്ക് ചെയ്യാന്‍ ആളുകള്‍ ഇടികൂടുകയാണ്. ഇതിനോടകം ജിംനിയുടെ ബുക്കിംഗ് 23000 പിന്നിട്ടതായാണ് വിവരം. ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളിലെ ഷോറൂമുകളില്‍ ജിംനി കാണാന്‍ ഇപ്പോള്‍ അവസരം ഒരുക്കുന്നുണ്ട്.