കാറുകളുടെയെല്ലാം വില ഉയർത്തി Maruti സുസൂക്കി

Updated on 04-Apr-2023
HIGHLIGHTS

ശരാശരി 8 ശതമാനമാണ് വില വർധനവ്

ഏപ്രിൽ ഒന്ന് മുതൽ പുതിയ വില നിലവിൽ വന്നു

എല്ല മോഡലുകൾക്കും വില വർധിക്കും

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസൂക്കി (Maruti Suzuki) തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചു. മാരുതി സുസൂക്കി (Maruti Suzuki)യുടെ എല്ലാ മോഡലുകൾക്കാണ് വില ഉയർത്തിയിരിക്കുന്നത്. പുതുക്കിയ വില ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 

വില വർധന ഈ കാറുകൾക്ക്

മാരുതി സുസൂക്കി വാഗൺ ആർ(Maruti Suzuki Wagon R), മാരുതി സുസൂക്കി ബലേനോ സ്വിഫ്റ്റ് (Maruti Suzuki Baleno Swift), മാരുതി സുസൂക്കി ഡിസൈർ(Maruti Suzuki Dzire), മാരുതി സുസൂക്കി എസ്പ്രെസ്സോ(Maruti Suzuki Espresso), മാരുതി സുസൂക്കി ഓൾട്ടോ (Maruti Suzuki Alto) എന്നി ഉൾപ്പെടെയുള്ളവ ബ്രാൻഡിന്റെ മോഡലുകളുടെ വിലയാണ് കാർ നിർമ്മാതാക്കൾ ഉയർത്തിയിരിക്കുന്നത്. ശരാശരി .8 ശതമാനം എന്ന നിരക്കിലാണ് കാറുകളുടെ വില വർധനവ്.

മാർച്ച് മാസത്തിൽ വിൽപനയിൽ നേരിയ ഇടിവ്

അതേസമയം മാർച്ച് മാസത്തിലെ മാരുതി സുസൂക്കി(Maruti Suzuki)ടെ വിൽപനയിൽ ചെറിയ തോതിൽ ഇടിവ് രേഖപ്പെടുത്തിട്ടുണ്ട്. 1,36,787 വാഹനങ്ങളാണ് മാർച്ച് മാസത്തിൽ മാരുതി വിൽപന നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം .6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1,32763 യൂണിറ്റ് കാറുകളാണ് കമ്പനി കഴിഞ്ഞ മാസത്തിൽ വിറ്റത്. 2022 മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ .8 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കയറ്റുമതി 13.6 ശതമാനം വർധിച്ചു

എന്നാൽ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ 13.6 ശതമാനത്തിന് വളർച്ചയാണ് മാരുതി (Maruti)  നേടിയിരിക്കുന്നത്. 30,119 യൂണിറ്റ് വാഹനങ്ങളാണ് മാരുതി (Maruti) കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. ആകെയുള്ള വാഹന വിൽപനയിൽ .2 ശതമാനമാണ് കഴിഞ്ഞ മാസത്തിൽ മാരുതി (Maruti)  നേരിട്ടിരിക്കുന്നത്.

Connect On :