കാറുകളുടെ വിലകൂട്ടി മാരുതി 2018

Updated on 12-Jan-2018
HIGHLIGHTS

മാരുതി കാറുകളുടെ വിലയിൽ നേരിയ വർദ്ധനവ്

 

മാരുതി കാറുകളുടെ വിലയിൽ നേരിയ വർദ്ധനവ് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .എന്നാൽ കഴിഞ്ഞ വർഷം GST വന്നപ്പോൾ കാറുകളുടെ വിലയിൽ വർദ്ധനവുണ്ടായിരുന്നു .എന്നാൽ നിലവിൽ മരുതികാറുകളുടെ വില 1700 രൂപമുതൽ 17000 രൂപവരെയാണ് വിലവർദ്ധനവുണ്ടായിരിക്കുന്നത് .

കഴിഞ്ഞ വർഷവും വിപണിയിൽ ഏറ്റവുംകൂടുതൽ കാറുകൾ വിറ്റഴിക്കപ്പെട്ടതും മരുതിയുടേതായിരുന്നു .2018 ൽ അവരുടെ പുതിയസ്വിഫ്റ്റ് ആണ് വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്നത് .നിലവിൽ യുറോപ്പ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിൽ പുതിയ സ്വിഫ്റ്റിനെ സുസുക്കി അവതരിപ്പിച്ചിട്ടു.

ഇപ്പോൾ സ്വിഫ്റ്റിന്റെ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ് .ബുക്കിങ് തുടങ്ങിയ വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലർഷിപ്പുകളിൽ ആരംഭിച്ചു .

ഈ വർഷം മരുതിയിൽ നിന്നും കൂടുതൽ മോഡലുകൾ പ്രതീക്ഷിക്കാം .GSTയുടെ ഇളവുകൾ ലഭിക്കുകയാണെങ്കിൽ വാഹനങ്ങളിലും വിലക്കുറവും പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :