കൺമണിയെയും ഗുണകേവിനെയും വീണ്ടും തരംഗമാക്കിയ Manjummel Boys ഒടിടി റിലീസ് പ്രഖ്യാപിച്ചോ? മലയാളത്തിന്റെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി എഴുതിയ ചിത്രമാണിത്. 2018 എന്ന സിനിമ പടുത്തയർത്തിയ റെക്കോഡും മഞ്ഞുമ്മൽ ബോയ്സ് നിഷ്പ്രയാസം തകർത്തു.
സിനിമ തിയേറ്ററിൽ ഒന്നിൽ കൂടുതൽ കണ്ടവർ നിരവധിയാണ്. ഇനി OTT Streaming-ലും ചിത്രം കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ. Manjummel Boys OTT release മെയ് മാസമാകുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ മെയ് രണ്ടാം വാരം വരെ കാത്തിരിക്കണമോ എന്ന് പലരും സംശയിച്ചു. ഇപ്പോഴിതാ സിനിമയുടെ ചില ഒടിടി അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്.
മലയാളത്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം തിയേറ്ററുകളിൽ നിന്ന് 200 കോടിയിലധികം കളക്ഷൻ നേടി. ഇപ്പോഴിതാ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഒടിടി സ്ട്രീമിങ്ങിന് വരുമെന്ന് ചില വാർത്തകൾ വരുന്നു. മലയാളത്തിനൊപ്പം തമിഴ് പ്രേക്ഷകരും ഏറ്റെടുത്ത ചിത്രമാണിത്. മറ്റ് ഭാഷകളിലും സിനിമ മൊഴിമാറ്റം ചെയ്ത് പ്രശസ്തി നേടിയിട്ടുണ്ട്. ഇത്രയും ഹിറ്റായ മലയാള ചിത്രത്തെ ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയത്.
ഈ വാർത്തകൾക്കൊപ്പം സിനിമയുടെ ഒടിടി റിലീസ് തീയതിയെ കുറിച്ചും സൂചനകളുണ്ട്. 2024 മെയ് 3-ന് ചിത്രം ഡിസ്നി+ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. എല്ലാ ഭാഷകളിലും മഞ്ഞുമ്മൽ ബോയ്സ് ഒടിടി റിലീസായി എത്തും. ഡെക്കാൻ ക്രോണിക്കിൾ പോലുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഇതുവരെയും ഇക്കാര്യം അറിയിച്ചിട്ടില്ല.
തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് യാത്ര പോയ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുഭാഷ് എന്ന ചെറുപ്പക്കാരനും 10 സുഹൃത്തുക്കളും ഗുണ കേവ് സന്ദർശിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ. മഞ്ഞുമ്മൽ ബോയ്സ് യഥാർഥ കഥയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണ്.
ചിദംബരം എസ് പൊതുവാളിന്റെ സംവിധാനത്തിൽ പിറന്ന ചിത്രം. ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം ചെയ്ത രണ്ടാമത്തെ സിനിമയാണിത്. ലോകമെമ്പാടുമായി തിയേറ്റർ റിലീസിൽ നിന്ന് 230 കോടിയിലധികം ചിത്രം വാരിക്കൂട്ടി. തെലുങ്കിൽ ഈയിടെ റിലീസ് ചെയ്ത ചിത്രം 6 കോടിയോളം കളക്ഷൻ നേടി. തമിഴകത്ത് മൊഴിമാറ്റമില്ലാത്ത, ഒറിജിനൽ പതിപ്പാണ് ഹിറ്റായത്.
മഞ്ഞുമ്മൽ ബോയ്സിലെ ഗുണ സിനിമ പരാമർശവും കൺമണി എന്ന ഗാനവും തമിഴകത്തെ കൈയിലെടുത്തു. കൂടാതെ സിനിമയുടെ അഭിനയനിരയും സംഗീതവും ആർട്ട് വർക്കും പ്രശംസ നേടി.
read more: OnePlus Sale in India: May 1 മുതൽ OnePlus ഫോണുകളും ടാബ്‌ലെറ്റുകളും കടകളിൽ വിൽക്കില്ല! കാരണം…
സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. പറവ ഫിലിംസിന്റെ ബാനറിലാണ് മഞ്ഞുമ്മൽ ബോയ്സ് നിർമിച്ചത്. നടനും സംവിധായകനുമായ സൗബിൻ ഷാഹിറാണ് നിർമാതാവ്. കൂടാതെ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും നിർമാണത്തിൽ പങ്കാളികളായി.