തിയേറ്ററിന് ശേഷം ‘നൻപകൽ നേരത്ത് മയക്കം’ ഏത് OTTയിൽ കാണാം?

തിയേറ്ററിന് ശേഷം ‘നൻപകൽ നേരത്ത് മയക്കം’ ഏത് OTTയിൽ കാണാം?
HIGHLIGHTS

ജനുവരി 19ന് സിനിമ തിയേറ്ററുകളിൽ എത്തി

IFFKയിലും പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമാണിത്

നൻപകൽ നേരത്ത് മയക്കം എപ്പോൾ, എവിടെ ഒടിടി റിലീസായി എത്തുമെന്ന് അറിയാം

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയപാടവമാണ് നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ കാണാനാവുന്നത്. വ്യത്യസ്ത കഥാപ്രമേയത്തിലും അവതരണത്തിലും മലയാള സിനിമയുടെ പ്രശസ്തി വർധിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണിത്. 

അഭിനയം തനിക്ക് അടങ്ങാനാവാത്ത അഭിനിവേശമാണ്, ആർത്തിയാണ് എന്നാണ് മമ്മൂട്ടി (Mammootty) പറയാറുള്ളത്. അതേ ആവേശവും സമർപ്പണവും ഈ LJP സിനിമയിലും കാണാം. ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണം നേടിയ മലയാളചിത്രം ജനുവരി 19നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമയുടെ ബിഗ് സ്ക്രീൻ റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പ്രതീക്ഷയ്ക്ക് ഒപ്പം സിനിമ പൂർണമാക്കിയിട്ടില്ല എന്ന് ഒരു പക്ഷം പറയുമ്പോൾ, മറ്റൊരു വിഭാഗം മെഗാതാരത്തിന്റെ അഭിനയത്തെയാണ് വാഴ്ത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ട് എന്നതിന് പുറമെ,പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെയും തിയേറ്ററുകളിലേക്ക് ആളുകളുടെ തിരക്കുണ്ട്.

അണിയറയിൽ മമ്മൂട്ടി കമ്പനി

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിർമിച്ച ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് വിതരണം. ‌രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ, സുരേഷ് ബാബു, ചേതൻ ജയലാൽ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിജോ  ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ് ഹരീഷ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.
തേനി ഈശ്വർ ആണ് നൻപകൽ നേരത്ത് മയക്കത്തിന് കാമറ ചലിപ്പിച്ചത്. ദീപു എസ് ജോസഫ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery)യുടെ ചുരുളി പോലെ ഈ ചിത്രവും നേരിട്ട് OTTയിൽ എത്തുമെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. എന്നാൽ, സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്ത ശേഷമാണ് ഇനി ഒടിടിയിലേക്ക് വരിക.

നൻപകൽ നേരത്ത് മയക്കം ഒടിടിയിൽ

എന്നാൽ Nanpakal Nerathu Mayakkam ചിത്രം എപ്പോൾ OTT പ്ലാറ്റ്‌ഫോമിൽ എത്തുമെന്നതിൽ ഇപ്പോൾ സ്ഥിരീകരണമില്ല. എങ്കിലും സിനിമയുടെ തിയേറ്റർ പ്രദർശനത്തിന് ശേഷം അധികം കാത്തിരിക്കാതെ തന്നെ ഒടിടിയിൽ എത്തും. ചിത്രം സോണി ലിവി(SonyLIV)ൽ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത് SonyLIV ആണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

സോണി ലിവിൽ ഇപ്പോൾ കാണാം…

അതേ സമയം, മലയാള പ്രേക്ഷകർ കാത്തിരുന്ന സൗദി വെള്ളക്ക (Saudi Vellakka)യും സോണി എൽഐവി അഥവാ സോണി ലിവിലാണ് OTT release ചെയ്തത്. തിയേറ്ററിൽ നേടിയ പ്രശംസ സിനിമ ഒടിടി റിലീസിലും നിലനിർത്തി. 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo