ഈ ആഴ്ച OTT release-ൽ പുതിയതായി വന്ന Malayalam Movie ഏതെന്നോ? പുതുമയാർന്ന കഥപറച്ചിലിലൂടെ ശ്രദ്ധ നേടിയ ‘അഞ്ചക്കള്ളകോക്കാൻ’ ആണ്. നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പനാണ് സംവിധായകൻ. ക്വെന്റിൻ ടരാന്റിനോ സ്റ്റൈലിൽ മലയാളത്തിന് ലഭിച്ച ക്രൈം ഡ്രാമയാണ് Anchakkallakokkan.
പാശ്ചാത്യസിനിമകൾക്ക് ഒപ്പം നിൽക്കുന്ന ആക്ഷൻ രംഗങ്ങളാണ് അഞ്ചക്കൊള്ളകോക്കാനിലുള്ളത്. കാന്താരയിലെ പോലെ മനോഹരമായ ദൃശ്യവിരുന്നും സിനിമയിലുണ്ട്. കേരള- കർണാടക ബോർഡറിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഇവിടത്തെ പ്രമാണിയായ ചാപ്രയെയും അയാളുടെ കൊലപാതകത്തെയും ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്.
ഇലക്ഷൻ അടുത്തിരിക്കെയാണ് അഞ്ചക്കൊള്ളകോക്കാൻ ഒടിടി റിലീസിന് എത്തിയിരിക്കുന്നത്. ഇലക്ഷൻ സമയത്ത് ചാപ്രയുടെ കൊലപാതകികളെ തേടിയുള്ള പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും പാച്ചിൽ ചിത്രത്തിന്റെ പ്രമേയമാകുന്നുണ്ട്.
ഒരു തനിനാടൻ അടിപ്പടം വെസ്റ്റേൺ ശൈലിയിലാക്കിയതാണ് ചിത്രമെന്ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഗ്രാമവും അവിടുത്തെ കുറേ പച്ച മനുഷ്യരുമാണ് ചിത്രത്തിന്റെ കഥാതന്തു. ഇപ്പോഴിതാ, ഈ വാരാന്ത്യം ആസ്വദിക്കാൻ സിനിമ ഒടിടിയിൽ എത്തി.
1980കളാണ് സിനിമയുടെ പശ്ചാത്തലം. കന്നഡയും മലയാളവും മിശ്രിതമാക്കി സംസാരിക്കുന്ന ഗ്രാമമാണ് കാളഹസ്തി. ചെമ്പൻ വിനോദ്, ലുക്കമാൻ, മണികണ്ഠൻ രാജൻ, ശ്രീജിത്ത് വിജയ് എന്നിവരാണ് പ്രധാന താരങ്ങൾ. സെന്തിൽ കൃഷ്ണ, മേഘ തോമസ്, മെറിൻ ഫിലിപ് എന്നിവരും താരനിരയിലുണ്ട്.
ഉല്ലാസ് ചെമ്പന്റെ അരങ്ങേറ്റ ചിത്രമാണിത്. മികച്ച തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും അദ്ദേഹം നിരൂപക പ്രശംസ നേടുകയും ചെയ്തു. കാളഹസ്തിയിലെ ത്രില്ലിങ് രംഗങ്ങൾ അഞ്ചക്കൊള്ളകോക്കാനിലൂടെ ഇനി ഒടിടിയിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ക്രൈം ഡ്രാമ ചിത്രത്തിന് ത്രില്ലടിപ്പിക്കുന്ന താളമാണ് നൽകിയിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധായകൻ. കാളഹസ്തിയുടെ മനോഹരമായ ദൃശ്യഭംഗിയും കഥാസന്ദർഭനും അരുൺ മോഹന്റെ ഫ്രെയിമുകളിലും പ്രതിഫലിച്ചു. രോഹിത് വി.എസ് ആണ് അഞ്ചക്കൊള്ളകോക്കാന്റെ എഡിറ്റർ. മാർച്ച് 15നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ഇന്ത്യയിൽ മുൻപന്തിയിലുള്ള OTT-യാണ് ആമസോൺ പ്രൈം വീഡിയോ. മുഖ്യമായും 4 പ്ലാനുകളാണ് പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനിലുള്ളത്. 299 രൂപ, 599 രൂപ, 799 രൂപ എന്നീ പ്ലാനുകളുണ്ട്. ഇതിൽ 299 രൂപയുടേത് ഒരു മാസ പ്ലാനാണ്.
599 രൂപയ്ക്ക് മൊബൈൽ എഡിഷൻ വാർഷിക പ്ലാൻ ലഭിക്കും. ആമസോൺ പ്രൈം ലൈറ്റിനുള്ള പ്ലാനാണ് 799 രൂപയുടേത്. ഒരു വർഷത്തേക്ക് ആമസോൺ പ്രൈം പ്ലാൻ വേണ്ടവർക്ക് 1499 രൂപയുടേത് തെരഞ്ഞെടുക്കാം.