കണ്ണൂർ എന്ന നാടിലെ ഭാഷയും ദൃശ്യവും സംസ്കാരവും ഒപ്പം ചേർത്ത്, പല കാലങ്ങളിലേക്കും അതിലെ പ്രണയങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് പ്രണയ വിലാസം. ദശകങ്ങൾ ഏറെ മുന്നേറിയാലും ഒരു കലാസൃഷ്ടിയിൽ പ്രണയം പറഞ്ഞാൽ അത് വിരസമാകില്ല എന്ന് അടുത്തിടെ റിലീസ് ചെയ്ത ഈ മലയാള ചിത്രം വ്യക്തമാക്കുന്നു.
പോയ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായ സൂപ്പർ ശരണ്യയിലെ പ്രിയതാരങ്ങൾ ആവർത്തിച്ച് വന്ന ചിത്രമെന്ന പേരിൽ റിലീസിന് മുന്നേ പ്രണയ വിലാസം (Pranaya Vilasam) ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാലം മാറുന്നതും പ്രണയം രൂപാന്തരപ്പെടുന്നതുമെല്ലാം അടയാളപ്പെടുത്തിയ പ്രണയ വിലാസം തിയേറ്ററുകളിലും ഗംഭീരപ്രതികരണമാണ് നേടുന്നത്.
അർജുൻ അശോകൻ, മമിത ബൈജു, അനശ്വര രാജേന്ദ്രൻ, മിയ, ഹക്കീം ഷാ, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നിഖിൽ മുരളി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്നാണ്. ഷിനോസ് ആണ് പ്രണയചിത്രത്തെ മനോഹരമായ ഫ്രെയിമുകളായി ഒരുക്കിയത്. ബിനു നെപ്പോളിയനാണ് എഡിറ്റർ. സുഹൈല്‍ കോയ, മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് Pranaya Vilasam നിർമിച്ചിരിക്കുന്നത്.
ഫെബ്രുവരി 24ന് തിയേറ്ററുകളിൽ റിലീസിനെത്തിയ ചിത്രം ഉടനെ ഒടിടിയിലും പ്രദർശനം ആരംഭിക്കുമെന്നാണ് സൂചന. സി 5 ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ ആദ്യ വാരത്തോടെ ranaya Vilasam ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.