ഒരു കാലത്ത് തിയേറ്ററുകളിൽ വലിയ നേട്ടം കൈവരിക്കാതിരുന്ന സിനിമകൾക്ക് ടെലിവിഷനിൽ എത്തുമ്പോൾ മികച്ച പ്രതികരണം നേടാറുണ്ടായിരുന്നു. ഇന്ന് തിയേറ്ററുകൾ വിട്ട ചലച്ചിത്രങ്ങളാവട്ടെ നേരെ എത്തുന്നത് OTT Platformകളിലേക്കാണ്. സിനിമാകൊട്ടകയിൽ അറിയാതെ പോയ മിക്ക സിനിമകൾക്കും ഒടിടി പ്രേക്ഷകർ അഭിനന്ദനം നൽകുന്നതും കണ്ടുവരുന്നു. ഭാഷാതിർത്തികൾ കടന്ന് സിനിമയ്ക്ക് കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്നു എന്നതാണ് ഒടിടിയുടെ മറ്റൊരു നേട്ടം.
ഇത്തരത്തിൽ OTT റിലീസിൽ പ്രശംസ നേടി മുന്നേറുകയാണ് ജോജു ജോർജിന്റെ ഇരട്ട എന്ന ചലച്ചിത്രം. ജോസഫിന് ശേഷം ജോജു വീണ്ടും പൊലീസ് വേഷത്തിൽ എത്തിയ ഇരട്ടയുടെ കഥയും ക്ലൈമാക്സും അതുപോലെ അദ്ദേഹത്തിന്റെ അഭിനയവുമെല്ലാം പ്രേക്ഷകർ വാഴ്ത്തുകയാണ്.
ഇപ്പോഴിതാ, OTT Releaseൽ ഇരട്ട മറ്റൊരു സുവർണ നേട്ടവും കൈവരിച്ചു. അതായത്, ഇരട്ട എന്ന ചിത്രം ആന്തര്‍ദേശീയ തലത്തിലും ശ്രദ്ധ നേടുന്നു. Netflixലൂടെ ഡിജിറ്റൽ റിലീസിന് എത്തിയ ചിത്രം ഇന്ത്യയും കടന്ന് ആഗോളതലത്തിൽ പ്രശംസ വാരിക്കൂട്ടുകയാണ്. നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ് ലിസ്റ്റിൽ പത്താം സ്ഥാനത്താണ് Iratta ഉള്ളത്. എന്നാൽ ഇത് ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷാചിത്രങ്ങളുടെ കണക്കെടുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധിക്കുക.
നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകൻ. അഞ്ജലി ആണ് നായിക. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരെയാണ് Joju George അവതരിപ്പിക്കുന്നത്. ഇതിൽ ഒരാളുടെ മരണവും പിന്നീട് നടക്കുന്ന സസ്പെൻസ് സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.