സിനിമ വെറും ആസ്വാദനം മാത്രമല്ല, അനുഭവം കൂടിയാണ്. അടുത്തിടെ പുറത്തിറങ്ങുന്ന പല ചിത്രങ്ങളും കാണികൾക്ക് നഷ്ടപ്പെടുത്തുന്നതും അത്തരം അനുഭവമാണ്. എന്നാൽ, ഓപ്പറേഷൻ ജാവ (operation java)യ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക- Saudi Vellakka പ്രേക്ഷക ഹൃദയങ്ങളെ നിറയ്ക്കുകയായിരുന്നുവെന്ന് പറയാം.
തിയേറ്ററിൽ ചിത്രം കാണാൻ സാധിക്കാത്തവർ സൗദി വെള്ളക്ക (Saudi Vellakka)യുടെ ഒടിടി റിലീസിനായി (OTT release) കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബർ 2ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ ഈ മാസം തന്നെ ഒടിടി (ott)യിലും പ്രദർശനത്തിന് എത്തും. സോണി എൽഐവി (Sony LIV)ലാണ് സിനിമ കാണാൻ സാധിക്കുന്നത്.
ലുക്മാൻ അവറാൻ, ബിനു പപ്പു, സുജിത് ശങ്കർ, ഗോകുലൻ, ദേവി വർമ്മ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ദീർഘനാളായി കെട്ടിക്കിടക്കുന്ന ഒരു കേസിന് കോടതിയിൽ നിന്ന് സമൻസ് വാറണ്ട് ലഭിക്കുന്ന അഭിലാഷ് ശശിധരനെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ജനുവരി 6ന് സോണി എൽഐവി പ്ലാറ്റ്‌ഫോമിൽ ചിത്രം പ്രദർശനം ആരംഭിക്കും.
സൗദി വെള്ളക്കയുടെ നിർമാണം തനിക്ക് വൈകാരികമായിരുന്നുവെന്നും, സിനിമയെ സ്നേഹിച്ചപ്പോൾ അത് തിരിച്ചും റിസൾട്ട് നൽകുമെന്നതാണ് തിയേറ്റർ വിജയമെന്നും സംവിധായകൻ തരുൺ മൂർത്തി പറഞ്ഞിരുന്നു.
പ്രേക്ഷകപ്രീതി നേടിയ മലയാള ചിത്രം (Malayalam films) നിരൂപക പ്രശംസയും ഒപ്പം നിരവധി ചലച്ചിത്രമേളകളുടെ ശ്രദ്ധയും സ്വന്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾ: ആപ്പിളിന്റെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ!!!
ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ സൗദി വെള്ളക്ക പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. കൂടാതെ, തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകൻ എ.ആർ മുരുകദോസ്, മഞ്ജു വാര്യര്‍, ധ്രുവൻ തുടങ്ങിയ പ്രമുഖർ സിനിമ കണ്ട് തങ്ങളുടെ പ്രശംസ അറിയിച്ചതും വാർത്തകളിൽ ഇടംനേടി.