Happy Makaravilakku 2025 Wishes: മകര സംക്രാന്തി, മകരവിളക്ക് ആശംസകൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം, കൂടുതൽ സ്നേഹത്തോടെ…

Updated on 14-Jan-2025
HIGHLIGHTS

ഇന്ന് മകരപ്പൊങ്കൽ, മകരവിളക്ക് പ്രമാണിച്ച് പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ മറക്കണ്ട

ജനുവരി 14 മകരവിളക്ക്, പൊങ്കൽ, മകര സംക്രാന്തിയാണ്

മകരസംക്രാന്തിയെ നമുക്ക് തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യാം

Makaravilakku Wishes 2025: ജനുവരി 14 മകരവിളക്ക്, പൊങ്കൽ, മകര സംക്രാന്തിയാണ്. തെക്കേ ഇന്ത്യയിൽ ഇത് സംക്രാന്തിയായും പൊങ്കലായും ആഘോഷിക്കുന്നു. ഇന്ത്യയുടെ വടക്ക് ഭാഗങ്ങളിൽ ഇത് ലൊഹ്റി പോലുള് ആഘോഷങ്ങളാണ്. കേരളത്തിൽ മകരവിളക്കായും, ചിലയിടങ്ങളിൽ പൊങ്കലായും ആചരിക്കുന്നു.

ആശംസകൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം

എന്തായാലും സൂര്യന്റെ സഞ്ചാരത്തിന് അനുസരിച്ചാണ് മകരവിളക്ക്, പൊങ്കൽ ആചരിക്കുന്നത്. സൂര്യദേവന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണിത്. ഇതിന്റെ ഭാഗമായാണ് തമിഴ് നാട്ടിൽ സൂര്യഭഗവാന് പൊങ്കൽ സമർപ്പിക്കുന്നത്.

makaravilakku

ഇന്ന് മകരപ്പൊങ്കൽ, മകരവിളക്ക് പ്രമാണിച്ച് പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ മറക്കണ്ട. കേരളത്തില്‍ മകര സംക്രാന്തി ദിവസം തന്നെയാണ് മകരവിളക്ക് വരുന്നത്. ശബരിമലയിൽ അയ്യപ്പൻ തിരുവാഭരണമണിഞ്ഞ് മകരജ്യോതിയുടെ പുണ്യത്തിൽ നിറയുന്ന ദിവസമാണ്. വൃശ്ചിക മാസത്തിൽ ആരംഭിക്കുന്ന മണ്ഡലകാലത്തിന്റെ പരിസമാപ്തി കൂടിയാണ് ഈ ദിവസം.

Makaravilakku Wishes in Malayalam

🌞സൂര്യൻ വടക്കോട്ടുള്ള യാത്ര ആരംഭിക്കുമ്പോൾ, ശോഭയുള്ള ദിവസങ്ങളിലേക്കും അനന്തമായ അവസരങ്ങളിലേക്കും അത് നിങ്ങളെ നയിക്കട്ടെ. സംക്രാന്തി ആശംസകൾ🌟🌞!

ഉദിച്ചുയർന്നു മാമല മേലെ മകരജ്യോതി🌟, നിങ്ങളുടെ ജീവിതവും സന്തോഷത്തിന്റെ പ്രകാശത്താൽ ജ്വലിക്കട്ടെ…💛😍❤️

മകരവിളക്ക് ആശംസകൾ

ഈ മകരസംക്രാന്തിയെ നമുക്ക് തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യാം, മകരവിളക്ക് ആശംസകൾ നേരുന്നു…

മകരസംക്രാന്തിയുടെ അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും വിജയവും നിറയ്ക്കട്ടെ, 🌟ഏവർക്കും ശുഭാശംസകൾ നേരുന്നു❤️!

ഏവർക്കും ഹൃദയം നിറഞ്ഞ 🌞മകരസംക്രാന്തി ആശംസകൾ🌞!

മകര സംക്രാന്തി, മകരവിളക്ക് ആശംസകൾ

ഈ പുതിയ മാസം എല്ലാവിധ ഐശ്വര്യങ്ങളാലും സമ്പന്നമാകട്ടെ, മകരവിളക്ക് ആശംസകൾ നേരുന്നു!

ഈ മകരസംക്രാന്തി ദിനത്തിൽ നിങ്ങൾക്ക് ആരോഗ്യവും സമ്പത്തും സന്തോഷവും നേരുന്നു!

മകര സംക്രാന്തി, മകരവിളക്ക് ആശംസകൾ

മകരസംക്രാന്തിയുടെ ഈ ശുഭദിനത്തിൽ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ, 🌞മകരവിളക്ക് ആശംസകൾ🌞!

Also Read: Rekhachithram: AI ഉപയോഗിച്ച് പണ്ടത്തെ മമ്മൂട്ടി, മലയാളത്തിന് പുതുവഴി ഒരുക്കിയ രേഖാചിത്രം| Trending Trolls

സംക്രാന്തിയുടെ മധുര നിമിഷങ്ങളും മധുര ആശംസകളും നേരുന്നു!💛

🙏🏻കല്ലും മുള്ളും നിറഞ്ഞ കാനന പാതയിലൂടെ യാത്ര ചെയ്ത് മലമുകളിൽ എത്തി അനുഗ്രഹം നേടുന്ന എല്ലാ ഭക്തർക്കും മകരവിളക്ക്🙏🏻 🌞ആശംസകൾ നേരുന്നു…

മകരവിളക്ക് ആശംസകൾ

ഈ സംക്രാന്തി ദിനം പുതിയ സാഹസികതകൾക്കും സന്തോഷകരമായ നിമിഷങ്ങൾക്കും തുടക്കം കുറിക്കട്ടെ! ശുഭാശംസകൾ…😍

ഈ സുദിനത്തിൽ ഊഷ്മളമായ ആശംസകൾ നേരുന്നു. നിങ്ങളുടെ ജീവിതം പ്രകാശവും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ❤️!

സൂര്യന്റെ ഊർജ്ജം നിങ്ങളുടെ ജീവിതത്തിൽ പോസിറ്റിവിറ്റിയും പുതിയ തുടക്കങ്ങളും നൽകട്ടെ🙏🏻! സംക്രാന്തി ആശംസകൾ🌟💛

മകര സംക്രാന്തി, മകരവിളക്ക് ആശംസകൾ

തുടക്കത്തിനുള്ള ദിനമാണ് മകര വിളക്ക്. നിങ്ങൾക്ക് സ്നേഹം നിറഞ്ഞ മകരവിളക്ക്, മകര സംക്രാന്തി ആശംസകൾ നേരുന്നു!🌞❤️

നിങ്ങൾക്കും കുടുംബത്തിനും സന്തോഷകരവും സമൃദ്ധവുമായ 🌟മകരസംക്രാന്തി 🌟ആശംസകൾ നേരുന്നു…

മകര സംക്രാന്തി ആശംസകൾ🌞! നിങ്ങളുടെ ജീവിതം അനുഗ്രഹീമാകട്ടെ!

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :