ജിംനി എത്തി; മഹീന്ദ്ര ഥാർ വമ്പിച്ച ഡിസ്‌കൗണ്ടിൽ
മഹീന്ദ്ര ഥാർ രാജ്യത്തെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നാണ്
ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 4x4 എസ്‌യുവിയായിരുന്നു ഇത്
ജിംനി എത്തിയ ശേഷം മഹീന്ദ്ര ഥാർ വൻ ഡിസ്‌കൗണ്ട് നൽകുന്നു എന്നാണ് റിപ്പോർട്ട്
അടുത്ത വർഷം ഇന്ത്യയിൽ പുതിയ 5-ഡോർ ഥാർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. രാജ്യത്തെ വാഹനപ്രേമികൾക്കിടയിൽ ഈ കാർ ഇതിനകം ജനപ്രീതിയാർജിച്ചിട്ടുണ്ട്. മഹീന്ദ്ര ഥാർ (Mahindra Thar) രാജ്യത്തെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നാണ്. ജൂൺ 7 വരെ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 4×4 എസ്‌യുവിയായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ ആഴ്ച മാരുതി സുസുക്കി ജിംനി എത്തിയപ്പോൾ കഥ ആകെ മാറി. മാരുതി സുസുക്കി ജിംനി 5-ഡോർ ഇപ്പോൾ ഇന്ത്യയിൽ 12.74 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്.
ഥാറിന് 65,000 രൂപ വരെ ഓഫർ വാഗ്ദാനം ചെയ്യുന്നു
രാജ്യത്തുടനീളമുള്ള ഏതാനും മഹീന്ദ്ര ഷോറൂമുകൾ പുതിയ ഥാറിന് 65,000 രൂപ വരെ ഓഫർ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര ഥാറി (Mahindra Thar)ന് 65,000 രൂപ കിഴിവിൽ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. മഹീന്ദ്ര ഥാറിന്റെ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും സ്ഥലത്തെയും തിരഞ്ഞെടുക്കുന്ന വേരിയന്റിനെയും ആശ്രയിച്ചിരിക്കുന്നു.
ഥാറിന്റെ 4WDക്ക് 13.49 ലക്ഷം മുതൽ 16.77 ലക്ഷം രൂപയാണ് വില
മഹീന്ദ്ര ഥാറിന്റെ വില അടുത്തിടെ ഇന്ത്യയിൽ 1.05 ലക്ഷം രൂപ വരെ വർധിപ്പിച്ചിരുന്നു. ഡീസൽ-മാനുവൽ ഹാർഡ്-ടോപ്പ് RWD ഉള്ള മഹീന്ദ്ര ഥാറിന്റെ ഏറ്റവും വിലകുറഞ്ഞ വേരിയന്റിന് ഇപ്പോൾ 55,000 രൂപ കൂടുതലാണ്. മഹീന്ദ്ര ഥാറിന്റെ എൽഎക്‌സ് ഡീസൽ-മാനുവൽ ഹാർഡ്-ടോപ്പ് റിയർ-വീൽ ഡ്രൈവ് വേരിയന്റിന് 1.05 ലക്ഷം രൂപയുടെ ഏറ്റവും വലിയ വിലവർദ്ധനയുണ്ടായി. മഹീന്ദ്ര ഥാറിന്റെ ഏറ്റവും ജനപ്രിയമായ വേരിയന്റാണിത്. മഹീന്ദ്ര ഥാറിന്റെ 4WD പതിപ്പിന് ഇപ്പോൾ 13.49 ലക്ഷം മുതൽ 16.77 ലക്ഷം രൂപ വരെയാണ് വില.
ജിംനിയുടെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 1.72 ലക്ഷം രൂപ കുറവാണ്
ജിംനിയുടെ ടോപ്പ്-സ്പെക്ക് വേരിയന്റിന് 1.72 ലക്ഷം രൂപ കുറവാണ്. ഇരു എസ്‌യുവികളുടെയും ടോപ്പ്-സ്പെക്ക് പെട്രോൾ പതിപ്പുകൾ താരതമ്യം ചെയ്താൽ, ഥാർ ഇപ്പോഴും ചെലവേറിയ ഒരു ഓപ്ഷനാണ്. ഥാറിന്റെ പെട്രോൾ എഞ്ചിനേക്കാൾ കരുത്ത് കുറഞ്ഞ പെട്രോൾ പവർട്രെയിൻ മാത്രമാണ് മാരുതി സുസുക്കി ജിംനിക്ക് ലഭിക്കുന്നത് എന്നത് ഒരു വസ്തുതയാണ്.
ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ഥാർ വരുന്നത് എന്നത് ഒരു മേൽക്കൈയ്യുമാണ്. കൂടാതെ ഥാറിന്റെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ജിംനിയിൽ ലഭിക്കുന്നതിനേക്കാൾ മികച്ചതാണ്. അതോടൊപ്പം, ഉപഭോക്താക്കൾക്ക് കൺവെർട്ടിബിൾ, ഹാർഡ്‌ടോപ്പ് റൂഫ് ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഥാർ വാഗ്ദാനം ചെയ്യുന്നു, ഇത് ജിംനിയുടെ കാര്യത്തിൽ ഇല്ല.
മഹീന്ദ്ര ഥാർ ലൈഫ്‌സ്റ്റൈൽ എസ്‌യുവി ജിംനി ഓഫ്-റോഡറിനെ അപേക്ഷിച്ച് വള്ളപ്പാട് പിന്നിലാണ് എന്ന് നിസംശയം പറയാം. ഹെഡ്‌ലാമ്പ് വാഷർ പോലെ പല സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും എക്യുപ്മെന്റുകളുമായിട്ടാണ് ജിംനി ഫൈവ് ഡോർ പതിപ്പിനെ മാരുതി സുസുക്കി വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ സെഗ്മെന്റിലെ ഫൈവ് ഡോർ മോഡൽ എന്ന ഒരു മേൽക്കൈയ്യും ജിംനിയ്ക്കുണ്ട്.