ബൊലേറോ മാക്സ് പിക്ക്-അപ്പ് അവതരിപ്പിച്ച് മഹീന്ദ്ര

ബൊലേറോ മാക്സ് പിക്ക്-അപ്പ് അവതരിപ്പിച്ച് മഹീന്ദ്ര
HIGHLIGHTS

ബൊലേറോ മാക്സ് പിക്ക്-അപ്പ് അവതരിപ്പിച്ച് മഹീന്ദ്ര

25,000 രൂപ ഡൗണ്‍ പേയ്മെന്‍റും ആകര്‍ഷകമായ വായ്പാ പദ്ധതികളും ലഭ്യമാണ്

2 മുതല്‍ 3.5 ടണ്‍ വരെയുള്ള ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തില്‍ മുന്‍നിരയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം) ഇന്ത്യയുടെ ഗതാഗത ലോജിസ്റ്റിക് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭാവിയിലേക്കുള്ള പിക്കപ്പുകളുടെ പുതിയ ബ്രാന്‍ഡായ ബൊലേറോ മാക്സ് പിക്ക്-അപ്പ് പുറത്തിറക്കി.

മികച്ച വാഹന മാനേജ്മെന്‍റ് ലഭ്യമാക്കുന്നതിനും ബിസിനസ് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഐമാക്സ് ടെലിമാറ്റിക്സ് സൊല്യൂഷന്‍, ദൈര്‍ഘ്യമേറിയ റൂട്ടുകളില്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന സെഗ്മെന്‍റ് ലീഡിങ് കംഫര്‍ട്ട്-സേഫ്റ്റി ഫീച്ചറുകള്‍ എന്നിങ്ങനെ നൂതന കണക്റ്റഡ് സാങ്കേതികവിദ്യയുമായാണ് ഏറ്റവും പുതിയ പിക്കപ്പ് വാഹനം എത്തുന്നത്. പുതിയ ഫ്രണ്ട് ഗ്രില്‍, ഹെഡ്ലാമ്പുകള്‍, ഡിജിറ്റല്‍ ക്ലസ്റ്ററോടുകൂടിയ പ്രീമിയം ഡാഷ്ബോര്‍ഡ് തുടങ്ങിയ പ്രീമിയം ഡിസൈന്‍ ഫീച്ചറുകളുമായാണ് ഇത് എത്തുന്നത്. 

ഉപഭോക്താക്കളുടെ ജീവിതത്തെ സ്വാധീനിക്കാനും കൂടുതല്‍ സമ്പാദിക്കാന്‍ അവരെ സഹായിക്കുന്നതിനും തങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്‍റ് വീജയ് നക്ര പറഞ്ഞു.

തങ്ങളുടെ ഓള്‍ന്യൂ ബൊലേറോ മാക്സ് പിക്ക്-അപ്പ് പിക്കപ്പ് മാര്‍ക്കറ്റിലെ ഉയര്‍ന്നുവരുന്ന എല്ലാ ആവശ്യങ്ങളും ഡിമാന്‍ഡും നേരിടാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍ഡ് പ്രൊഡക്ട് ഡെവലപ്മെന്‍റ് പ്രസിഡന്‍റ് ആര്‍. വേലുസാമി പറഞ്ഞു.

ബൊലേറോ മാക്സ് പിക്ക്-അപ്പ് 17.2 കിലോമീറ്റര്‍ മൈലേജ് ഉറപ്പുനല്‍കുന്നു. മഹീന്ദ്രയില്‍ നിന്നുള്ള വിശ്വസനീയമായ എം2ഡിഐ എഞ്ചിന്‍ 195എന്‍എംന്‍റെ മികച്ച ഇന്‍-ക്ലാസ് ടോര്‍ക്കും 48.5കിലോവാട്ട് (65 എച്ച്പി) പവറും നല്‍കുന്നു.

നഗര ഗതാഗത ആവശ്യങ്ങള്‍ കണക്കിലെടുത്ത് 1300 കിലോ പേലോഡ് കപ്പാസിറ്റി ബൊലേറോ മാക്സ് പിക്ക്-അപ്പ് നല്‍കുന്നു. വിഭാഗത്തിലെ ഏറ്റവും വിശാലമായ കാര്‍ഗോ അളവായ 1700എംഎം, ഓവര്‍-സ്ലംഗ് സസ്പെന്‍ഷന്‍, കൂടാതെ മികച്ച ലോഡിങ്ങിന് കാറ്റഗറി ആര്‍15 ടയറുകള്‍, കൂടാതെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് ഉപഭോക്താക്കളുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നു. 

ബൊലേറോ മാക്സ് പിക്ക്-അപ്പ് ഗോള്‍ഡ്, സില്‍വര്‍, വൈറ്റ് എന്നീ  മൂന്ന് ബോഡി കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. പ്രാരംഭ വില 7,68,000  രൂപ                            (എക്സ്-ഷോറൂം) മുതലാണ്. 25,000 രൂപ ഡൗണ്‍ പേയ്മെന്‍റും ആകര്‍ഷകമായ വായ്പാ പദ്ധതികളും ലഭ്യമാണ്.

മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്‍റിയും 20,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് ഇടവേളയും നല്‍കുന്നു. മഹീന്ദ്ര 3 വര്‍ഷത്തെ ഓപ്ഷണല്‍ അല്ലെങ്കില്‍ 90000 കിലോമീറ്റര്‍ സൗജന്യ പ്രിവന്‍റീവ് മെയിന്‍റനന്‍സ് സേവനവും ലഭ്യമാക്കുന്നു. 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo