Maha Navami Wishes: നന്മയുടെ വിജയം, 20+ മഹാനവമി ആശംസകൾ WhatsApp വഴി പങ്കുവയ്ക്കാം, സ്റ്റാറ്റസാക്കാൻ നവമി ചിത്രങ്ങളും…

Maha Navami Wishes: നന്മയുടെ വിജയം, 20+ മഹാനവമി ആശംസകൾ WhatsApp വഴി പങ്കുവയ്ക്കാം, സ്റ്റാറ്റസാക്കാൻ നവമി ചിത്രങ്ങളും…
HIGHLIGHTS

നവരാത്രിയുടെ ഒമ്പതാം ദിവസമാണ് Maha Navami

വാട്സ്ആപ്പ് മെസേജുകളിലും വീഡിയോ, ഫോട്ടോകളായും ആശംസ അറിയിക്കാം

മനോഹരമായ, ആകർഷകമായ ഇരുപതിലധികം മഹാനവമി ആശംസകൾ മലയാളത്തിൽ ഇതാ...

Maha Navami 2024: നവരാത്രിയുടെ ഒമ്പതാം ദിവസമാണ് മഹാനവമി. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ കൊന്ന ദിവസമായും ഇത് കണക്കാക്കുന്നു. തൊട്ടടുത്ത ദിവസം വിദ്യാരംഭത്തിന്റെ നാളാണ്. വിജയദശമിയായാണ് മലയാളികൾ ഈ ദിവസത്തെ ആചരിക്കുന്നത്.

വിജയദശമിയിൽ സരസ്വതി ദേവിയെ ആരാധിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഈ ദിവസം വിദ്യാരംഭവും ശുഭകാര്യങ്ങളുടെ ആരംഭവുമാണ്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചു.

Maha Navami 2024 ആശംസ പങ്കുവയ്ക്കാം

വ്യാഴാഴ്ച വൈകിട്ട് പൂജവയ്പ്പും വെള്ളിയാഴ്ച മഹാനവമിയുമാണ്. പല തടസ്സങ്ങളും മാറ്റി എല്ലാം ശുഭമായി ആരംഭിക്കാനുള്ള ദിവസം കൂടിയാണിത്. മഹാനവമി ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അയക്കാം. നന്മ നിറഞ്ഞതും ഐശ്വര്യത്തിന്റേതുമായ Maha Navami Wishes പങ്കുവയ്ക്കാം.

Maha Navami Wishes

വാട്സ്ആപ്പ് മെസേജുകളിലും വീഡിയോ, ഫോട്ടോകളായും ആശംസ അറിയിക്കാം. കൂടാതെ എഐ ടൂളുകളിലൂടെ ഫ്രീയായും ക്രിയേറ്റീവായും ഫോട്ടോകൾ സൃഷ്ടിക്കാം. ഇവ നിങ്ങൾക്ക് പ്രിയപ്പെട്ടവരിലേക്ക് WhatsApp വഴി പങ്കുവയ്ക്കാം.

നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും മഹാനവമി ആശംസകൾ അറിയിക്കണോ? എങ്കിലിതാ, മനോഹരമായ, ആകർഷകമായ ഏതാനും മഹാനവമി ആശംസകൾ മലയാളത്തിൽ.

20-തിലധികം Maha Navami Wishes

Maha Navami Wishes

നിങ്ങൾക്കും കുടുംബത്തിനും മഹാനവമി ആശംസകൾ നേരുന്നു.

ദുർഗ്ഗാ മാതാവിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ധൈര്യവും ആരോഗ്യവും സന്തോഷവും നൽകട്ടെ. നവമി ആശംസകൾ!

സരസ്വതി ദേവി നിങ്ങളിലേക്ക് സർവ ഐശ്വരങ്ങളും ചൊരിയട്ടെ, ഹൃദയം നിറഞ്ഞ മഹാനവമി ആശംസകൾ

Maha Navami Wishes

ദുർഗ്ഗാദേവിയുടെ കടാക്ഷം നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും നിറയട്ടെ, നവരാത്രി ആശംസകൾ നേരുന്നു.

എല്ലാവർക്കും ഐശ്വര്യവും സമ്പൂർണവുമായ ഒരു മഹാ നവമി ആശംസിക്കുന്നു

Maha Navami Wishes

ഈ ശുഭദിനത്തിൽ എല്ലാ പ്രതിബന്ധങ്ങളെയും കീഴടക്കി ദുർഗ്ഗാ മാതാവിന്റെ അനുഗ്രഹം ചൊരിയട്ടെ. സ്നേഹം നിറഞ്ഞ നവമി ആശംസകൾ.

സരസ്വതിസമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിർഭവതു മേ സദാ
മഹാനവമി ആശംസകൾ

Maha Navami Wishes

സർവ്വ ഐശ്വര്യങ്ങളും അറിവുകളും നിറയട്ടെ, ഏവർക്കും ഹൃദ്യമായ ആശംസകൾ

ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്തുണ്ടാവട്ടെ. എല്ലാവർക്കും നവമി ആശംസകൾ…

വിദ്യയിൽ വിജയവും ജോലിയിൽ ഉയർച്ചയും ഉണ്ടാകട്ടെ, ഐശ്വര്യത്തിന്റെ മഹാനവമി ആശംസകൾ

Maha Navami Wishes

ദുർഗ ദേവിയുടെ ശക്തി നിങ്ങളുടെ ആരോഗ്യത്തിന് ഊർജ്ജമാകട്ടെ, ഹൃദയം നിറഞ്ഞ ആശംസകൾ

അന്ധകാരവും തിന്മയും കളമൊഴിയട്ടെ, ഐശ്വര്യവും സ്നേഹവും നിറയട്ടെ. ഏവർക്കും മഹാനവമി ആശംസകൾ നേരുന്നു.

നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും നവമി ആശംസകൾ നേരുന്നു. ദുർഗ്ഗാ ദേവി എല്ലാ ആശങ്കകളും ഇല്ലാതാക്കി നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും വിജയവും നിറയ്ക്കട്ടെ!

Maha Navami Wishes

നവമിയുടെ ചൈതന്യം നിങ്ങളുടെ ഹൃദയത്തിൽ മംഗളം നിറയ്ക്കട്ടെ. അനന്തമായ അവസരങ്ങളും വിജയവും കൊണ്ട് നിങ്ങളെ അനുഗ്രഹിക്കട്ടെ. മഹാനവമി ആശംസകൾ!

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷകരമായ നവമി ആശംസിക്കുന്നു! ദുർഗ്ഗാദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ.

Maha Navami Wishes

മാ ദുർഗ്ഗയുടെ ദിവ്യശക്തി സമാധാനവും ശക്തിയും സന്തോഷവും നൽകട്ടെ. സന്തോഷപൂർണമായ നവമി ആശംസിക്കുന്നു!

എല്ലാവർക്കും ദുർഗ്ഗാദേവി അഭിവൃദ്ധി നൽകി അനുഗ്രഹിക്കട്ടെ, മഹാനവമി ആശംസകൾ!

Maha Navami Wishes

നവരാത്രിയുടെ ഒമ്പതാം ദിവസം, തിന്മയെ തകർത്ത ശുഭദിനം. ദുർഗ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ഭവനത്തിലും എത്തട്ടെ. മഹാനവമി ആശംസകൾ നേരുന്നു.

ശക്തിക്കും ധൈര്യത്തിനും ജ്ഞാനത്തിനും വേണ്ടി നമുക്ക് ദുർഗ്ഗയുടെ അനുഗ്രഹം തേടാം. നവമി ആശംസകൾ!

Maha Navami Wishes

വൃതം നോറ്റ് തിന്മയുടെ ഇരുട്ടിനെ തകർത്ത ഒമ്പതാം ദിനം. ഏവരുടെയും ജീവിതത്തിലും നന്മ നിറയട്ട, നവമി ആശംസകൾ!

Also Read: WhatsApp New Feature: വാട്സ്ആപ്പിലെ ആ നീല വളയം ഒരു സംഭവമാണ്, അറിയാനുള്ളതെന്തും ചോദിച്ചോളൂ…

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo