ചാറ്റ്ജിപിടി (ChatGPT) അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട് ഇതിനോടകം ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു. ചോദ്യങ്ങൾക്ക് മനുഷ്യനെപ്പോലെ മറുപടി നൽകും എന്നതാണ് ചാറ്റ്ജിപിടി (ChatGPT) യുടെ പ്രത്യേകത. ഒട്ടേറെ മേഖലകളിൽ മനുഷ്യർക്ക് പകരമായി ഉൾപ്പെടെ പ്രവർത്തിക്കാൻ ചാറ്റ്ജിപിടി (ChatGPT) ക്ക് സാധിക്കും എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ലോകത്തെ ഇത്രമേൽ സ്വാധീനിച്ച ചാറ്റ്ജിപിടി (ChatGPT) യുടെ കഴിവുകൾ പക്ഷേ നമ്മുടെ പ്രാദേശിക ഭാഷകളിൽ വേണ്ടത്ര ലഭ്യമായി തുടങ്ങിയിട്ടില്ല. ഈ ഘട്ടത്തിൽ പ്രാദേശിക ഭാഷകൾ അടിസ്ഥാനമാക്കി ചാറ്റ്ജിപിടി (ChatGPT) യുടെ ബദൽ മോഡൽ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് മദ്രാസ് ഐഐടി (Madras IIT) എന്നാണ് വിവരം.
ചോദിക്കുമ്പോൾ ഇംഗ്ലീഷിൽ പ്രതികരിക്കാൻ കഴിയുമെങ്കിലും, കന്നഡ, തമിഴ്, തെലുങ്ക്, പഞ്ചാബി, മലയാളം, തുടങ്ങിയ നിരവധി പ്രാദേശിക ഭാഷകളിൽ പരിമിതമായ അറിവ് മാത്രമേ ഈ ചാറ്റ്ബോട്ടിന് ഉള്ളൂ. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് ബദൽ ചാറ്റ്ജിപിടി (ChatGPT) എന്ന ആശയം എത്തിയിരിക്കുന്നത്.
ഇതിനോടകം നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി ശ്രദ്ധ നേടിയിട്ടുള്ള സ്ഥാപനമാണ് മദ്രാസ് ഐഐടി (Madras IIT). പ്രാദേശിക ഭാഷകളിലും ചാറ്റ്ജിപിടി (ChatGPT) പോലുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ഇപ്പോൾ മദ്രാസ് ഐഐടി തയാറെടുക്കുന്നതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിന്റെ ഇ-ലേണിംഗ് സംരംഭമായ 'സ്വയം പ്ലാറ്റ്‌ഫോം' വഴി സൃഷ്ടിക്കുന്ന ഡാറ്റ ഉപയോഗിച്ച് മാത്‌സ് ചാറ്റ്, അല്ലെങ്കിൽ ഫിസിക്‌സ് ചാറ്റ് പോലെയുള്ള ഒരു നല്ല ചാറ്റ് എഞ്ചിനീയറിംഗ് പ്ലാറ്റ്‌ഫോം സാധ്യമാണ്. വിവിധ ഭാഷകളുടെ പിന്തുണയുള്ള ഒരു ചാറ്റ്ജിപിടി (ChatGPT) ബദൽ കൊണ്ടുവന്നാൽ അത് വലിയകാര്യമായിരിക്കും,
അതേസമയം ജിപിടി 4ന്റെ വരവോടെ ചാറ്റ്ജിപിടി (ChatGPT) കൂടുതൽ കരുത്ത് നേടിയിരിക്കുകയാണ്. മുൻഗാമിയേക്കാൾ സുരക്ഷിതവും കൂടുതൽ കൃത്യതയും ജിപിടി-4 ന് ഉണ്ടെന്ന് കമ്പനി പറയുന്നു. ഭാവിയിൽ വാക്കുകൾക്കൊപ്പം ചിത്രങ്ങളും നിർദേശങ്ങളായി നൽകാനാകും. അതുകൊണ്ട് ജിപിടി-4 നെ ഒരു 'മൾട്ടി മോഡൽ' എന്നാണ് ഓപ്പൺ എഐ വിശേഷിപ്പിക്കുന്നത്. അസാധാരണമായ കഴിവുകൾ കണക്കിലെടുക്കുമ്പോൾ, ചാറ്റ്ജിപിടിയെ പലരും ഭയപ്പെടുന്നുമുണ്ട്. ഭാവിയിൽ നിരവധിപേരുടെ ജോലി നഷ്ടമാകാൻ ചാറ്റ്ജിപിടി (ChatGPT) ഇടയാക്കുമെന്ന് കരുതപ്പെടുന്നു.