വോൾട്ടി പിന്തുണയുള്ള ഫീച്ചർ ഫോണുമായി ജിയോ ഉടനെത്തും

Updated on 05-Jul-2017
HIGHLIGHTS

ജിയോ പുറത്തിറക്കുന്ന വില കുറഞ്ഞ 4 ജി ഫീച്ചർ ഫോണുകൾ ലൈഫ് ശ്രേണിയിലാകും വിപണിയിലെത്തുക

വോൾട്ടി (VoLTE) പിന്തുണയുള്ള വിലകുറഞ്ഞ  ഫീച്ചർ ഫോണുമായി ജിയോ ഉടനെത്തും. 4 ജി നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന ഈ ഫീച്ചർ ഫോണുകൾ ജിയോയുടെ വരിക്കാരുടെ എണ്ണം കൂട്ടുമെന്നാണ് വിലയിരുത്തൽ. നിലവിൽ  വോൾട്ടി (VoLTE) പിന്തുണയുള്ള 4 ജി ഹാൻഡ്‌സെറ്റിലാണ് ജിയോ സേവനം പൂർണ്ണതോതിൽ ഉപയോഗിക്കാൻ കഴിയുക.

ജിയോ പുറത്തിറക്കുന്ന ഈ ഫീച്ചർ ഫോണുകൾ ലൈഫ് (LYF) ഹാൻഡ്‌സെറ്റ് ശ്രേണിയിലാകും വിപണിയിലെത്തുക. സ്‌പ്രെഡ്ട്രം പ്രോസസർ കരുത്തുപകരുന്ന ഒരു  4 ജി ഫീച്ചർഫോണും  ക്വാൾകോം 205  പ്രോസസർ പിന്തുണയോടെ പ്രവർത്തിക്കുന്ന മറ്റൊരു ഫോണുമാണ് വിപണിയിലെത്തുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. 

എന്നാൽ മറ്റൊരു ഫീച്ചർ ഫോണിന്റെ കൂടി പണിപ്പുരയിലാണ് ജിയോ എന്നാണ് ലഭ്യമാകുന്ന  പുതിയ വിവരം. 2.4 ഇഞ്ച് സ്‌ക്രീനുള്ളതും  512  എംബി റാം പിന്തുണയ്ക്കുന്നതുമായ ഫോണിന്റെ സംഭരണശേഷി എസ്ഡി  കാർഡിന്റെ  സഹായത്താൽ ഉയർത്താൻ കഴിയും. ഈയിടെ പുറത്തിറങ്ങിയ നോക്കിയയുടെ ഫീച്ചർ ഫോണിന്റെ വിലയേക്കാൾ 1000 രൂപ വിലകുറവിൽ ഈ ഫോണുകൾ വിൽക്കാൻ കഴിയുമെന്നാണ് ജിയോയുടെ  കണക്കുകൂട്ടൽ.

Connect On :